അബുദാബി ∙ വിവിധ മേഖലകളിൽ ദുബായിയെ ഉന്നതിയിലെത്തിക്കുന്നതിനുള്ള പുതിയ പദ്ധതികൾക്ക് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.

അബുദാബി ∙ വിവിധ മേഖലകളിൽ ദുബായിയെ ഉന്നതിയിലെത്തിക്കുന്നതിനുള്ള പുതിയ പദ്ധതികൾക്ക് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ വിവിധ മേഖലകളിൽ ദുബായിയെ ഉന്നതിയിലെത്തിക്കുന്നതിനുള്ള പുതിയ പദ്ധതികൾക്ക് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ വിവിധ മേഖലകളിൽ ദുബായിയെ ഉന്നതിയിലെത്തിക്കുന്നതിനുള്ള പുതിയ പദ്ധതികൾക്ക് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 2033-നകം ദുബായുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ മൂല്യം 1 ട്രില്യൻ ദിർഹമായി ഉയർത്താൻ ലക്ഷ്യമിടുന്ന വിദ്യാഭ്യാസ തന്ത്രം– 2033, റിയൽ എസ്റ്റേറ്റ് സ്ട്രാറ്റജി 2033 എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു. 

∙ എല്ലാവർക്കും ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം
ദുബായുടെ അടിസ്ഥാന ഗതാഗത സൗകര്യങ്ങൾ നവീകരിക്കുന്നതിനും മികച്ച നഗരമാക്കി മാറ്റുന്നതിനും സംരക്ഷിക്കുന്നതിനും മൂന്ന് പദ്ധതികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലാവർക്കും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസ സമ്പ്രദായത്തെ പരിവർത്തനം ചെയ്യുന്നതിനാണ് വിദ്യാഭ്യാസ തന്ത്രം 2033 രൂപകൽപന ചെയ്‌തിരിക്കുന്നത്. ദുബായുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനും ശേഷി വർധിപ്പിക്കാനും ഉയർന്ന നിലവാരം നൽകാനും ഈ പദ്ധതി സഹായിക്കും. കൂടാതെ, ആജീവനാന്ത പഠനം പ്രോത്സാഹിപ്പിക്കുമെന്നും എമിറാത്തി മൂല്യങ്ങളിലും സ്വത്വത്തിലും അധിഷ്‌ഠിതമായ വരുംതലമുറയെ ദേശീയ നേതാക്കളെന്ന നിലയിൽ ഭാവി രൂപപ്പെടുത്താൻ സജ്ജരാക്കുമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.

ചിത്രത്തിന് കടപ്പാട്: വാം
ADVERTISEMENT

ആജീവനാന്ത പഠനം, മാറ്റത്തോട് പൊരുത്തപ്പെടൽ, ദേശീയ പ്രതിഭകളെ പരിപോഷിപ്പിക്കൽ എന്നീ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ സമ്പ്രദായത്തോടെയാണ് ദുബായ് അടുത്ത ദശകം രൂപപ്പെടുത്തുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മാർഗനിർദേശപ്രകാരമാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ സഹകരണത്തോടെയായിരിക്കും പദ്ധതികൾ നടപ്പിലാക്കുക.  അധ്യാപകർ, സ്കൂൾ പ്രിൻസിപ്പൽമാർ, രക്ഷിതാക്കൾ, സർവകലാശാല നേതാക്കൾ എന്നിവരുൾപ്പെടെ 700-ലേറെ പങ്കാളികളുമായി വിപുലമായ കൂടിയാലോചനയിലൂടെയാണ് തന്ത്രം വികസിപ്പിച്ചെടുത്തത്. 

ചിത്രത്തിന് കടപ്പാട്: വാം

∙ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 70% വർധിപ്പിക്കും
റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 70 ശതമാനം വർധിപ്പിക്കുകയും ദുബായുടെ റിയൽ എസ്റ്റേറ്റ് പോർട്ട്‌ഫോളിയോകളുടെ മൂല്യം 20 ബില്യൻ ദിർഹം ആക്കുകയും ചെയ്തുകൊണ്ട്, റിയൽ എസ്റ്റേറ്റ് സ്ട്രാറ്റജി 2033 എമിറേറ്റിന്റെ ജിഡിപിയിലേക്ക് 73 ബില്യൻ ദിർഹം സംഭാവന ചെയ്യാൻ പദ്ധതി ലക്ഷ്യമിടുന്നു. അടുത്ത ദശകത്തിൽ സുതാര്യത, വിപണി പ്രവചനം, ആസ്തി നിലവാരം എന്നിവ മെച്ചപ്പെടുത്തുകയാണ് ദുബായുടെ വികസന തന്ത്രം ലക്ഷ്യമിടുന്നത്. നിക്ഷേപം, വാങ്ങൽ, വിൽക്കൽ അനുഭവം മെച്ചപ്പെടുത്തുക എന്നിവയും ഈ തന്ത്രം ലക്ഷ്യമിടുന്നു. 

ADVERTISEMENT

∙ ക്യാഷ് ലെസ് ഇടപാടുകൾ
2033-ഓടെ ലോകത്തെങ്ങുമുള്ള അഞ്ച് കറന്‍സി രഹിത നഗരങ്ങളിൽ ഒന്നായി ദുബായിയെ സ്ഥാപിക്കാനും എല്ലാ മേഖലകളിലും ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കാനും 100 ശതമാനം ബിസിനസുകളും ഡിജിറ്റൽ പേയ്‌മെന്റുകൾ അംഗീകരിക്കുന്നുവെന്ന് ഉറപ്പാക്കാനും ദുബായ് ക്യാഷ്‌ലെസ് സ്ട്രാറ്റജി ലക്ഷ്യമിടുന്നു. 2030-നകം എല്ലാ യാത്രകളുടെയും 25 ശതമാനം ഓട്ടോമേറ്റ് ചെയ്യാൻ ലക്ഷ്യമിടുന്ന ദുബായുടെ സ്മാർട്ട് മൊബിലിറ്റി സ്ട്രാറ്റജിയുടെ ഭാഗമാണ് സസ്പെൻഡഡ് ട്രാൻസ്പോർട്ട് സിസ്റ്റംസ് പ്രോജക്ട്. ഈ സംവിധാനം ദുബായിലെ പൊതുഗതാഗത യാത്രകൾ 26 ശതമാനം ആയി വർധിപ്പിക്കുകയും കാര്യക്ഷമവും സുഗമവുമായ യാത്രയ്ക്കായി ഗതാഗത സംവിധാനത്തെ മറ്റ് ഗതാഗത മാർഗ്ഗങ്ങളുമായി സംയോജിപ്പിക്കുകയും ചെയ്യും.  

ദുബായ് നാഷനൽ ആർക്കൈവ്സ് പ്രോജക്ട് നഗരത്തിന്റെ ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നു. ദുബായിയെ മികച്ച സാമ്പത്തിക നഗരമാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

English Summary:

Sheikh Hamdan approved new projects to bring Dubai to the top in various fields

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT