മെഡിക്കൽ കോഡിങ്, ബില്ലിങ്; പുതിയ കോഴ്സിന് ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി
ദുബായ് ∙ ആരോഗ്യ മേഖലയിലെ വർധിച്ചു വരുന്ന ആവശ്യങ്ങൾക്കു മുൻഗണന നൽകി അമേരിക്കൻ അക്കാദമി ഓഫ് പ്രഫഷനൽ കോഡേഴ്സുമായി ചേർന്നു മെഡിക്കൽ കോഡിങ്ങിലും ബില്ലിങ്ങിലും പുതിയ കോഴ്സ് തുടങ്ങുമെന്നു ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി പ്രഖ്യാപിച്ചു.

തുംബയ് ഹെൽത്ത് കെയർ സംഘടിപ്പിച്ച ഇൻഷുറൻസ് മീറ്റിലാണ് പ്രഖ്യാപനം. അടുത്ത വർഷത്തോടെ രാജ്യം മുഴുവൻ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പഠന ശാഖ തുടങ്ങുന്നത്. ആരോഗ്യ ഇൻഷുറൻസിനു മുന്നോടിയായി അപേക്ഷകൾ തരം തിരിക്കുന്നതു മുതൽ നിർമിത ബുദ്ധിയുടെ സഹായം എങ്ങനെ ഉപയോഗിക്കാം എന്നതായിരുന്നു ഇൻഷുറൻസ് മീറ്റിലെ മുഖ്യ ചർച്ചാവിഷയം.
ഇതുവഴി ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതി അനുസരിച്ച് ഇൻഷുറൻസ് പ്രീമിയം തിരഞ്ഞെടുക്കാൻ കഴിയും. മുൻ ആരോഗ്യമന്ത്രി ഹുമൈദ് മുഹമ്മദ് ഒബെയ്ദ് അൽ ഖതമി, തുംബയ് ഗ്രൂപ്പ് സ്ഥാപകൻ ഡോ. തുംബയ് മൊയ്തീൻ എന്നിവർ മുഖ്യാതിഥികളായി.
ഇൻഷുറൻസ് തട്ടിപ്പുകൾ തടയാനും എഐ സാങ്കേതിക വിദ്യയിലൂടെ സാധിക്കും. ലഭ്യമായ വിവരങ്ങളെ കൃത്യമായി വിലയിരുത്താം എന്നതിനാൽ, ഇൻഷുറൻസ് കമ്പനികൾക്കും ഗുണഭോക്താക്കൾക്കും ഇത് ഗുണകരമാകുമെന്നു തുംബയ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് അക്ബർ മൊയ്തീൻ തുംബയ് പറഞ്ഞു. ആരോഗ്യ രംഗത്തെ പണമിടപാടുമായി ബന്ധപ്പെട്ടു മെഡിക്കൽ കോഡിങ് നിർണായകമാകും. ആരോഗ്യ രംഗം കൂടുതൽ സങ്കീർണമാകുന്നതും പ്രായമായവർ കൂടുന്നതും മികച്ച മെഡിക്കൽ കോഡർമാരുടെ ആവശ്യം വർധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.