സുസ്ഥിര യാത്രയ്ക്ക് അജ്മാനിൽ 2274 ടാക്സികൾ
എമിറേറ്റിലെ മുഴുവൻ ടാക്സികളും പരിസ്ഥിതി സൗഹൃദമാക്കി അജ്മാൻ. 2274 ടാക്സികളാണ് സുസ്ഥിര യാത്ര വാഗ്ദാനം ചെയ്യുന്നത്.

അജ്മാൻ∙ എമിറേറ്റിലെ മുഴുവൻ ടാക്സികളും പരിസ്ഥിതി സൗഹൃദമാക്കി അജ്മാൻ. 2274 ടാക്സികളാണ് സുസ്ഥിര യാത്ര വാഗ്ദാനം ചെയ്യുന്നത്. ഗ്യാസ്, വൈദ്യുതി എന്നിവയിൽ പ്രവർത്തിക്കുന്ന ഹൈബ്രിഡ് വാഹനങ്ങളാക്കിയാണ് ടാക്സി മാറ്റിയതെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. 2015ലാണ് ആദ്യ പരിസ്ഥിതി ടാക്സി അവതരിപ്പിച്ചത്. 2022ൽ വൈദ്യുതി വാഹനങ്ങളും ഉൾപ്പെടുത്തി ടാക്സിനിര വിപുലീകരിക്കുകയായിരുന്നു. മുഴുവൻ ടാക്സികളും പരിസ്ഥിതി സൗഹൃദമാക്കുന്ന യുഎഇയിലെ ആദ്യ എമിറേറ്റാണ് അജ്മാൻ.
ഷാർജയിൽ 83 ശതമാനം വാഹനങ്ങൾ ഹൈബ്രിഡ് ആക്കി. ദുബായ്, അബുദാബി എമിറേറ്റുകളും പൊതുഗതാഗത സേവനം പരിസ്ഥിതി സൗഹൃദമാക്കുകയാണ്.