ബഹ്‌റൈൻ ഇന്റർനാഷനൽ മ്യൂസിക് ഫെസ്റ്റിവലിന് ബഹ്‌റൈൻ നാഷനൽ തീയറ്ററിൽ തുടക്കമായി. 1992 മുതൽ ആരംഭിച്ച പരിപാടിയുടെ 33-ാമത് പതിപ്പാണ് ഇത്തവണ.

ബഹ്‌റൈൻ ഇന്റർനാഷനൽ മ്യൂസിക് ഫെസ്റ്റിവലിന് ബഹ്‌റൈൻ നാഷനൽ തീയറ്ററിൽ തുടക്കമായി. 1992 മുതൽ ആരംഭിച്ച പരിപാടിയുടെ 33-ാമത് പതിപ്പാണ് ഇത്തവണ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബഹ്‌റൈൻ ഇന്റർനാഷനൽ മ്യൂസിക് ഫെസ്റ്റിവലിന് ബഹ്‌റൈൻ നാഷനൽ തീയറ്ററിൽ തുടക്കമായി. 1992 മുതൽ ആരംഭിച്ച പരിപാടിയുടെ 33-ാമത് പതിപ്പാണ് ഇത്തവണ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ബഹ്‌റൈൻ ഇന്റർനാഷനൽ മ്യൂസിക് ഫെസ്റ്റിവലിന് ബഹ്‌റൈൻ നാഷനൽ തീയറ്ററിൽ തുടക്കമായി. 1992 മുതൽ ആരംഭിച്ച പരിപാടിയുടെ 33-ാമത് പതിപ്പാണ് ഇത്തവണ. ആദ്യ ദിനത്തിൽ മാസ്ട്രോ നാദർ അബ്ബാസിയുടെ നേതൃത്വത്തിലുള്ള കെയ്‌റോ ഓപ്പറ ഓർക്കസ്ട്രയുടെ അകമ്പടിയോടെ ഈജിപ്ഷ്യൻ ഓപ്പറ ഗായിക ഫാത്‌മ സെയ്ദ്, നാദർ അബ്ബാസി എന്നിവരുടെ സംഗീത പരിപാടിയാണ് അരങ്ങേറിയത്. സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവരെ ലക്ഷ്യമിട്ടുള്ള നിരവധി വേറിട്ട സംഗീത പരിപാടികളാണ്  ഇത്തവണ ബഹ്‌റൈൻ ഇന്റർനാഷനൽ മ്യൂസിക് ഫെസ്റ്റിൽ  ഉൾപ്പെടുത്തിയിട്ടുള്ളത്. 

വാർത്താവിതരണ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നോയ്മി, യുവജനകാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖി, ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് (ബിഎസിഎ) പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ഒക്ടോബർ 3ന് ജർമനിയിൽ നിന്നുള്ള പ്രമുഖ കീ ബോർഡ് ആർട്ടിസ്റ്റ് മാറ്റി ക്ലീനിന്റെ പരിപാടിയാണ് കൾച്ചറൽ ഹാളിൽ അരങ്ങേറുക. അദ്ദേഹം സ്വന്തമായി നിർമ്മിച്ച റോഡ്‌സ് ബാസ് പിയാനോയിലാണ് കലാപ്രകടനം.

ഫിൽഹാർമോണിക് ഓർക്കസ്ട്ര. ചിത്രത്തിന് കടപ്പാട് : ബഹ്‌റൈൻ അതോറിറ്റി ഓഫ് കൾച്ചർ
ADVERTISEMENT

മലയാളികൾ ഉൾപ്പെടുന്ന ഫിൽഹാർമോണിക് ഓർക്കസ്ട്ര 
ബഹ്‌റൈൻ ഇന്റർനാഷനൽ മ്യൂസിക് ഫെസ്റ്റിൽ നിരവധി മലയാളി കലാകാരന്മാർ ഉൾപ്പെടുന്ന സംഗീത ഗ്രൂപ്പായ ഫിൽഹാർമോണിക് ഓർക്കസ്ട്രയുടെ പരിപാടി ഒക്ടോബർ 4 ന് നാഷനൽ തീയറ്ററിൽ അരങ്ങേറും. ബഹ്‌റൈൻ സർക്കാരിന്റെയും  സാംസ്കാരിക വിഭാഗത്തിന്റെയും പുരാവസ്തുക്കൾക്കായുള്ള ബഹ്‌റൈൻ അതോറിറ്റിയുടെയും പിന്തുണയുള്ള ഈ ഓർക്കസ്ട്രയിൽ വയലിൻ വാദകർ ഉൾപ്പെടെ  മലയാളികൾ ആണുള്ളത്. 

നൂർ അൽ ഖാസിം ഓർക്കസ്ട്ര. ചിത്രത്തിന് കടപ്പാട് : ബഹ്‌റൈൻ അതോറിറ്റി ഓഫ് കൾച്ചർ

 ഒക്ടോബർ 11ന് ചൈനയിൽ നിന്നുള്ള സിൽക്ക് റോഡിൽ നിന്നുള്ള മെലഡീസ് എന്നിവയാണ് മറ്റ് പ്രകടനങ്ങൾ. ബഹ്‌റൈനിലെ ചൈന  എംബസിയുടെ സഹകരണത്തോടെയാണ് ഈ പരിപാടി നടക്കുന്നത്.

ലിറ്റിൽ സിങേഴ്സ് പാരിസ് ഓർക്കസ്ട്ര. ചിത്രത്തിന് കടപ്പാട് : ബഹ്‌റൈൻ അതോറിറ്റി ഓഫ് കൾച്ചർ
ADVERTISEMENT

ഇവന്റ് ഷെഡ്യൂളുകളും ടിക്കറ്റ് വിവരങ്ങളും ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക്, ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് വെബ്‌സൈറ്റ് www.culture.gov.bh സന്ദർശിക്കുക.

English Summary:

Bahrain International Music Festival kicks off.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT