ADVERTISEMENT

കരിപ്പൂർ ∙ വിമാനത്തിന്റെ ശുചിമുറിയിൽനിന്നു ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) 91 ലക്ഷം രൂപയുടെ സ്വർണം കണ്ടെടുത്തു. യാത്രക്കാരനായ കർണാടക സ്വദേശി കസ്റ്റഡിയിൽ. ഇന്നലെ രാവിലെ 8ന് ജിദ്ദയിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽനിന്നാണു സ്വർണം ലഭിച്ചത്. രഹസ്യ വിവരത്തെത്തുടർന്നായിരുന്നു ഡിആഐ ഉദ്യോഗസ്ഥരുടെ പരിശോധന. 

തുടരന്വേഷണത്തിൽ കർണാടക സ്വദേശിയായ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളാണ് സ്വർണം എത്തിച്ചതെന്നു സമ്മതിച്ചതായും കൂടുതൽ അന്വേഷണം നടക്കാനുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 1.331 കിലോ മിശ്രിത പാക്കറ്റ് ആണു ലഭിച്ചത്. ഇതിൽനിന്ന് 91 ലക്ഷം രൂപയുടെ 1.199 കിലോഗ്രാം സ്വർണം ലഭിച്ചു. സ്വർണം മറ്റാരെങ്കിലും പുറത്തെത്തിക്കുമെന്ന കണക്കുകൂട്ടലോടെ ശുചിമുറിയിൽ ഒളിപ്പിച്ചതാണോ എന്നതും അന്വേഷിക്കുന്നുണ്ട്.

English Summary:

Gold Pieces Worth 91 Lakhs Found in Plane Toilet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com