കുവൈത്തിൽ തടവുകാര്‍ക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ 'ഫാമിലി ഹൗസ്' പദ്ധതി
കുവൈത്ത്സിറ്റി ∙ സെന്‍ട്രല്‍ ജയിലുകളിലെ തടവുകാര്‍ക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ 'ഫാമിലി ഹൗസ്' പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ (Correctional Institutions and Enforcement of Sentences) അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ബ്രിഗേഡിയര്‍ ജനറല്‍ ഫഹദ് അല്‍-ഒബൈദ്. സെന്‍ട്രല്‍

കുവൈത്ത്സിറ്റി ∙ സെന്‍ട്രല്‍ ജയിലുകളിലെ തടവുകാര്‍ക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ 'ഫാമിലി ഹൗസ്' പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ (Correctional Institutions and Enforcement of Sentences) അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ബ്രിഗേഡിയര്‍ ജനറല്‍ ഫഹദ് അല്‍-ഒബൈദ്. സെന്‍ട്രല്‍ ജയില്‍ വളപ്പിനുള്ളില്‍ തന്നെ പ്രത്യേക സ്ഥലത്താവും ഫാമിലി ഹൗസ് നടപ്പക്കുക. നാഷണല്‍ ബ്യൂറോ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്, ബില്‍ഡിംഗ് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി.
ശിക്ഷിക്കപ്പെട്ട് ദീര്‍ഘകാലം തടവില്‍ കഴിയുന്നവര്‍ക്ക് കുടുംബാംഗങ്ങള്‍ക്ക് ഒപ്പം ഒത്ത് ചേരാന്‍ സമയം അനുവദിക്കുന്നതാണ് പ്രസ്തുത പദ്ധതി. ജയില്‍ സമുച്ചയത്തിനുള്ളില്‍ ടെലിഫോണ്‍ അടക്കമുള്ളവയുടെ ദുരുപയോഗം തടയാനായി വിവിധ-സര്‍ക്കാര്‍ എജന്‍സികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നടപടികളും,ചട്ടങ്ങളും പാലിച്ച് എത്രയും വേഗം അവ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെന്‍ട്രല്‍-വനിത ജയിലുകളില്‍ പുതിയ അധ്യായന വര്‍ഷാരംഭത്തോടെ അനുബന്ധിച്ച് നടത്തിയ സന്ദര്‍ശന വേളയിലാണ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയുടെ പ്രഖ്യാപനം. തടവുകാര്‍ക്ക്, അറിവും നൈപുണ്യവും നേടിയെടുക്കാനുതകുന്ന വിദ്യാഭ്യാസ അന്തരീക്ഷം ജയിലുണ്ടന്ന് വിദ്യാഭ്യാസ മന്ത്രാലയം ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി മറിയം അല്‍ എന്‍സി അറിയിച്ചു. സ്ത്രീകളായ 40 പേര് ഈ വര്‍ഷം വിദ്യാഭ്യാസ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവര്‍ക്ക് വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പൊതു വിദ്യാഭ്യാസ മന്ത്രാലയം നല്കുന്ന തരത്തിലുള്ളതാണന്നും ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കി.