സംയുക്ത ഡിഗ്രി പ്രോഗ്രാം തുടങ്ങാന്‍ ഇന്ത്യയും ഒമാനും
മസ്‌കത്ത് ∙ സംയുക്ത ഡിഗ്രി പ്രോഗ്രാം തുടങ്ങാന്‍ ഇന്ത്യയും ഒമാനും. സുഹാര്‍ യൂനിവേഴ്‌സിറ്റിയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ ഐ എം) റോഹ്തക്കും ആണ് സംയുക്ത ഡിഗ്രി പ്രോഗ്രാം തുടങ്ങാന്‍ ധാരണയിലെത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷന്‍ മന്ത്രി ഡോ. റഹ്മ ബിന്‍ത്

മസ്‌കത്ത് ∙ സംയുക്ത ഡിഗ്രി പ്രോഗ്രാം തുടങ്ങാന്‍ ഇന്ത്യയും ഒമാനും. സുഹാര്‍ യൂനിവേഴ്‌സിറ്റിയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ ഐ എം) റോഹ്തക്കും ആണ് സംയുക്ത ഡിഗ്രി പ്രോഗ്രാം തുടങ്ങാന്‍ ധാരണയിലെത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷന്‍ മന്ത്രി ഡോ. റഹ്മ ബിന്‍ത് ഇബ്‌റാഹിം ബിന്‍ സഈദ് അല്‍ മഹ്‌റൂഖിയ്യ, ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പുവെക്കല്‍.
ഉന്നത വിദ്യഭ്യസ മേഖലയില്‍ ഇന്ത്യയും ഒമാനും സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കരാര്‍. ഉഭയകക്ഷി വിദ്യാഭ്യാസ ശ്രമങ്ങളില്‍ ഒരു പുതിയ നാഴികക്കല്ല് എഴുതി ചേര്‍ക്കുന്നതാണ് ഈ സഹകരണമെന്നും വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയും ഒമാനും തമ്മിലുള്ള വര്‍ധിച്ചുവരുന്ന സഹകരണത്തെയും ഈ മേഖലയിലെ ഭാവി സഹകരണത്തിനുള്ള സാധ്യതകളെയും കുറിച്ചും അമിത് നാരംഗ് ചടങ്ങില്‍ സംസാരിച്ചു.
അതേസമയം, ഒമാനില്‍ ഹിന്ദി ഭാഷാ പഠനത്തിന് മൂന്ന് വര്‍ഷത്തോളമായി സൗകര്യം ലഭ്യമാക്കിവരുന്നുണ്ട്. ദോഫാര്‍ സര്‍വ്വകലാശാലയിലാണ് ഹിന്ദി പഠനത്തിന് അവസരമുള്ളത്. ഒമാനില്‍ വിവിധ തരത്തിലുള്ള കോഴ്‌സുകള്‍ അനുവദിക്കുന്ന പ്രമുഖ സര്‍വ്വകലാശാലകളിലൊന്നാണ് 2004ല്‍ സ്ഥാപിതമായ ദോഫാര്‍ സര്‍വ്വകലാശാല. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. ഇത്തരം വിദ്യാര്‍ഥികള്‍ക്കും ഹിന്ദി ഭാഷാ പഠനത്തിന് അവസരമൊരുങ്ങും.