ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയത് 12 പുത്തൻ ഐഫോൺ 16 പ്രോ മാക്സ്; 4 യാത്രക്കാർ പിടിയിൽ
ദുബായ് ∙ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് ബോക്സ് തുറക്കാത്ത പുത്തൻ ഐഫോൺ 16 പ്രോ മാക്സ് കടത്തുന്നതിനിടെ നാല് യാത്രക്കാർ പിടിയിൽ. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇവരെ കസ്റ്റംസാണ് പിടികൂടിയത്. ഒരെണ്ണത്തിന് ഇന്ത്യൻ വിപണിയിൽ 144,900 രൂപ വിലയുള്ള 12 ഐഫോൺ പ്രോ മാക്സാണ് പിടികൂടിയത്. ഐഫോണിന് ഇന്ത്യയിൽ

ദുബായ് ∙ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് ബോക്സ് തുറക്കാത്ത പുത്തൻ ഐഫോൺ 16 പ്രോ മാക്സ് കടത്തുന്നതിനിടെ നാല് യാത്രക്കാർ പിടിയിൽ. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇവരെ കസ്റ്റംസാണ് പിടികൂടിയത്. ഒരെണ്ണത്തിന് ഇന്ത്യൻ വിപണിയിൽ 144,900 രൂപ വിലയുള്ള 12 ഐഫോൺ പ്രോ മാക്സാണ് പിടികൂടിയത്. ഐഫോണിന് ഇന്ത്യയിൽ യുഎഇയിലേതിനേക്കാൾ വിലയുള്ളതിനാൽ വിൽപനയ്ക്കാണ് ഇവ കൊണ്ടുപോയതെന്ന് സംശയിക്കുന്നു.
ഇൻഡിഗോ വിമാനത്തിൽ ഈ മാസം 1ന് ഡൽഹിയിലെത്തിയ സംഘത്തിൽ നിന്നാണ് ഫോൺ പിടിച്ചെടുത്തത്. ഏറ്റവും പുതിയ ഐഫോൺ 16 വില നിലവിൽ യുഎഇയിൽ 3,399 ദിർഹത്തിൽ ആരംഭിക്കുന്നു. അതേസമയം ഐഫോൺ 16 പ്ലസിന് അതിന്റെ അടിസ്ഥാന മോഡലിന് 3,799 ദിർഹമാണ് വില. ഐ ഫോൺ 16 പ്രോ 4,299 ദിർഹം മുതലാണ് ആരംഭിക്കുന്നത്. ഐ ഫോൺ 16 പ്രോ മാക്‌സിന്റെ അടിസ്ഥാന മോഡലിന് 5,099 ദിർഹമാണ് വില.
ഇന്ത്യയിൽ ഐഫോൺ 16ന്റെ വില 79,900 രൂപയിലും (3,495 ദിർഹം) ഐഫോൺ 16 പ്ലസിന്റെ വില 89,900 രൂപയിലും (3,932 ദിർഹം) ആരംഭിക്കുന്നു. ഐഫോൺ 16 പ്രോയുടെ വില 119,900 രൂപയിലും (5,245 ദിർഹം) ഐഫോൺ 16 പ്രോ മാക്‌സിന്റെ വില 144,900 രൂപയിലും (6,338 ദിർഹം) ആണ് തുടങ്ങുന്നത്. സ്വന്തം രാജ്യങ്ങളിൽ യുഎഇയിലേതിനേക്കാളും കൂടുതൽ വില ലഭിക്കുന്നതിനാലാണ് പലരും ഇത്തരത്തിൽ ഐഫോൺ 16 കടത്തുന്നത്.
ഐഫോൺ പുതിയ മോഡലുകൾ വിപണിയിലിറക്കുമ്പോൾ ഇന്ത്യയേക്കാൾ മുൻപേ യുഎഇയിലാണ് എത്താറുള്ളത്. അപ്പോഴൊക്കെയും നാട്ടിലേയ്ക്ക് പോകുന്ന മലയാളികളടക്കമുള്ളവർ ഫോൺ വാങ്ങിക്കൊണ്ടുപോയി വിൽക്കാറുണ്ട്. എന്നാൽ, യുഎഇ വിപണിയിൽ ഐ ഫോൺ 16 യഥേഷ്ടം ലഭ്യമായതോടെ കൂടുതൽ വാങ്ങിച്ച് വച്ച് വിൽക്കാൻ ശ്രമിച്ച റിട്ടെയിലുകാർക്ക് നഷ്ടം സംഭവിച്ചതായും റിപ്പോർട്ട്.