പാർപ്പിട കേന്ദ്രങ്ങൾക്ക് ശല്യം; 180 വാഹനങ്ങൾ ദുബായിൽ കസ്റ്റഡിയിൽ
ദുബായ് ∙ പാർപ്പിട കേന്ദ്രങ്ങളിൽ പൊതുശല്യമായ 180 വാഹനങ്ങൾ ദുബായ് പൊലീസ് കസ്റ്റഡിയിൽ.
ദുബായ് ∙ പാർപ്പിട കേന്ദ്രങ്ങളിൽ പൊതുശല്യമായ 180 വാഹനങ്ങൾ ദുബായ് പൊലീസ് കസ്റ്റഡിയിൽ.
ദുബായ് ∙ പാർപ്പിട കേന്ദ്രങ്ങളിൽ പൊതുശല്യമായ 180 വാഹനങ്ങൾ ദുബായ് പൊലീസ് കസ്റ്റഡിയിൽ.
ദുബായ് ∙ പാർപ്പിട കേന്ദ്രങ്ങളിൽ പൊതുശല്യമായ 180 വാഹനങ്ങൾ ദുബായ് പൊലീസ് കസ്റ്റഡിയിൽ. കഴിഞ്ഞ 3 മാസത്തിനിടെയാണ് ഇത്രയും വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തത്. കാതടപ്പിക്കുന്ന ശബ്ദം ഉണ്ടാക്കിയും താമസക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കിയും വിലസിയ വാഹനങ്ങളാണ് പിടിച്ചെടുത്തതെന്ന് ദുബായ് പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു. 251 ഡ്രൈവർമാർക്ക് നോട്ടിസ് നൽകി.
നാദ് അൽ ഷബ, മെയ്ദാൻ മേഖലയിലാണ് കൂടുതൽ നിയമലംഘകരെ പിടികൂടിയത്. പിടിയിലായവരിൽ ഭൂരിഭാഗവും യൂറോപ്യൻ, ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വിനോദ സഞ്ചാരികളായി എത്തിയവരാണ്. കാറുകൾ വിട്ടുനൽകുന്നതിനു മുൻപ് ഇവർ 50000 ദിർഹം പിഴയൊടുക്കണം.