ദുബായ് ∙ സന്ദർശക വീസ നിയമം ലംഘിച്ചവർക്ക് തൊഴിൽ പെർമിറ്റ് ലഭിച്ചാൽ രാജ്യത്തു തങ്ങാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി (ഐസിപി).

ദുബായ് ∙ സന്ദർശക വീസ നിയമം ലംഘിച്ചവർക്ക് തൊഴിൽ പെർമിറ്റ് ലഭിച്ചാൽ രാജ്യത്തു തങ്ങാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി (ഐസിപി).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സന്ദർശക വീസ നിയമം ലംഘിച്ചവർക്ക് തൊഴിൽ പെർമിറ്റ് ലഭിച്ചാൽ രാജ്യത്തു തങ്ങാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി (ഐസിപി). വീസ കാലാവധി തീർന്നശേഷമുള്ള ദിവസങ്ങൾക്കുള്ള ഓവർസ്റ്റേ പിഴ പൊതുമാപ്പിൽ ഇളവു ചെയ്യും. 

ഓഗസ്റ്റ് 31വരെയുള്ള വീസ നിയമലംഘനങ്ങൾക്കാണ് ഇളവ്. പുതിയ സ്പോൺസറെ കണ്ടെത്തി വർക്ക് പെർമിറ്റ് നേടുന്ന സന്ദർശക വീസക്കാർക്ക് രാജ്യത്തു തങ്ങാൻ തടസ്സമില്ല. ഇവർക്കു രാജ്യം വിടണമെങ്കിൽ എക്സിറ്റ് പെർമിറ്റും ലഭിക്കും. റസിഡൻസ് വീസ കാലാവധി കഴിഞ്ഞവർ രാജ്യം വിടുമ്പോഴുള്ള നേത്ര അടയാള പരിശോധന ഒഴിവാക്കിയതായും ഐസിപി അറിയിച്ചു. മുൻപ് എമിറേറ്റ്സ് ഐഡി എടുത്തവർക്കും ഈ ഇളവുണ്ട്. കൂടാതെ 15 വയസ്സ് തികയാത്ത കുട്ടികളുടെ ബയോമെട്രിക് രേഖകളും പകർത്തില്ല. പൊതുമാപ്പ് കാലാവധി കഴിയാൻ  26 ദിവസം മാത്രമാണുള്ളത്. 

ADVERTISEMENT

ഇതു പ്രയോജനപ്പെടുത്തുന്നവർക്ക് പിഴയില്ലാതെ രാജ്യം വിടാം. ഇവരുടെ പാസ്പോർട്ടിൽ പ്രവേശന വിലക്കുണ്ടാകില്ല. ഈ ദിവസങ്ങളിൽ അനധികൃത താമസക്കാർ രാജ്യം വിടുകയോ രേഖകൾ നിയമാനുസൃതമാക്കുകയോ ചെയ്യണം.  

പൊതുമാപ്പ് ഉപയോഗിക്കാതെ പിന്നീട് പിടിയിലായാൽ കനത്ത പിഴ അടയ്ക്കേണ്ടി വരും. ഇന്ത്യക്കാർക്ക് പൊതുമാപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഇന്ത്യൻ കോൺസുലേറ്റിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി മറ്റു കേന്ദ്രങ്ങളിൽ പോകേണ്ടതില്ല. ടൈപ്പിങ് സേവനങ്ങളടക്കം കോൺസുലേറ്റിൽ ലഭിക്കും. ഹൃസ്വകാല പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, എക്സിറ്റ് പെർമിറ്റ് എന്നിവയ്ക്കും കോൺസുലേറ്റിനെ ആശ്രയിക്കാം. 

ADVERTISEMENT

വിവിധ വിഭാഗങ്ങളുടെ സേവനം ഒരുമിച്ച് കോൺസുലേറ്റിൽഒരുക്കിയിരിക്കുന്നത് എല്ലാ ഇന്ത്യക്കാരും  പ്രയോജനപ്പെടുത്താം. പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ആമർ സെന്ററുകൾ സന്ദർശിക്കുകയോ 8005 111 നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

English Summary:

Federal Authority Allows Visa Violators to Stay with Work Permit - UAE Amnesty

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT