കെഫ ഫുട്ബോൾ ചാംപ്യൻഷിപ്: ഇന്നും നാളെയും നടക്കുന്ന മത്സരങ്ങൾ
ദുബായ് ∙ ഫ്രാൻ ഗൾഫ് അഡ്വക്കേറ്റ്സ്, ആജൽ കെഫാ മാസ്റ്റേഴ്സ് ചാംപ്യൻസ് ലീഗ് നാലാം സീസണിലെ ഇന്നും നാളെയും അബുദാബിയിലും ദുബായിലും മത്സരങ്ങൾ അരങ്ങേറും.

അബുദാബി യൂണിവേഴ്സിറ്റി അൽ ഐൻ ഫാം സ്റ്റേഡിയത്തിൽ നാളെ രാത്രി 10ന് പാരീസ് കഫെ എസ്എഫ്ടി അബുദാബിയും വി സെവൻ അബുദാബിയും തമ്മിലാണ് ആദ്യ മത്സരം. തുടർന്ന് അജ്മാസ് എഫ്സി – ബൈനൂന സ്ലൈഡർ യുണൈറ്റഡ് എഫ്സി ടീമുകൾ പരസ്പരം മാറ്റുരയ്ക്കും.
ദുബായ് ഖിസൈസ് സ്റ്റേഡിയത്തിൽ രാത്രി 10ന് ജിടി ഇസഡ് ഷിപ്പിങ് എഫ്സിയും വോൾഗ എഫ്സിയും തമ്മിലും മർമൂക് റിയൽ എസ്റ്റേറ്റ് എഫ്സി – അൽ സബാഹ് ഓയിൽ അജ്മാൻ, യുണൈറ്റഡ് കാലിക്കറ്റ് എൽ സെവൻ എഫ്സി–അൽ ഐൻ ഫാംസ് കെഡബ്ല്യൂഎഫ്സി എന്നീ ടീമുകൾ തമ്മിലും മത്സരിക്കും. ഞായറാഴ്ച രാത്രി 10ന് അബുദാബിയിയിൽ പാരീസ് കഫേ എസ്എഫ്ടി അബുദാബിയും റിവ്യേറ വാട്ടർ ഏഴിമല ബ്രദേഴ്സും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടും. രണ്ടാം മത്സരത്തിൽ വി സെവൻ അബുദാബി അജ്മാസ് എഫ്സിയെയാണ് നേരിടുക.
ദുബായിൽ വൈകിട്ട് 5.30ന് കേയെൻസ് ഗ്രൂപ്പ് വിഎഫ്സിയും ജിംഖാന ആലൂരും തമ്മിൽ ഏറ്റുമുട്ടും. തുടർന്ന് അൽ അമീൻ ഗ്രൂപ്പ് മാസ് – ബിൻ മൂസ ഗ്രൂപ്പ്, ആർക്കെ എഫ്സി– അബ്ബ്രിക്കോ ഫ്രൈറ്റ് എഫ്‌സി, ഹിമാലയ കൂൾ അറക്കൽ എഫ്‌സി – ഐ കാറ്റ് വയനാട് എഫ്‌സി, ടുഡോ മാർട്ട് എഫ്സി – ജോൺസ് ഫിറ്റ്നസ് കോസ്റ്റൽ തിരുവനന്തപുരം എന്നീ ടീമുകളും മത്സരിക്കും. മത്സരങ്ങൾ സൗജന്യമായി കാണാൻ യുഎഇയിലെ എല്ലാ ഫുട്ബാൾ സ്നേഹികൾക്കും ഖിസൈസിലെയും അബുദാബിയിലെയും അൽ ഐൻ ഫാം സ്റ്റേഡിയത്തിൽ സൗകര്യമൊരുക്കിയതായി കേരള എക്സ്പാട് ഫുട്ബാൾ അസോസിയേഷൻ(കെഫ) ഭാരവാഹികൾ അറിയിച്ചു.