റിയാദ്∙ സൗദിയിൽ തൊഴിലിടങ്ങളിലടക്കം ഭിന്നശേഷിക്കാരോടും, അംഗപരിമിതരോടുമുള്ള വിവേചനത്തിനും മോശം പെരുമാറ്റത്തിനും കർശന ശിക്ഷ നൽകുമെന്ന് അധികൃതർ. ശാരീരിക വൈകല്യത്തിന്റെ പേരിൽ ഏതെങ്കിലും സ്ഥാപനം തൊഴിലെടുക്കുന്നതിന് നിഷേധാത്മ വിവേചനം കാണിച്ചാൽ 20000 റിയാൽ വരെ പിഴ ശിക്ഷ നൽകുമെന്ന് ഇത് സംബന്ധിച്ചുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ സൗദിയിൽ തൊഴിലിടങ്ങളിലടക്കം ഭിന്നശേഷിക്കാരോടും, അംഗപരിമിതരോടുമുള്ള വിവേചനത്തിനും മോശം പെരുമാറ്റത്തിനും  കർശന ശിക്ഷ നൽകുമെന്ന് അധികൃതർ. ശാരീരിക വൈകല്യത്തിന്റെ പേരിൽ ഏതെങ്കിലും സ്ഥാപനം തൊഴിലെടുക്കുന്നതിന് നിഷേധാത്മ വിവേചനം കാണിച്ചാൽ 20000 റിയാൽ വരെ പിഴ ശിക്ഷ നൽകുമെന്ന് ഇത് സംബന്ധിച്ചുള്ള നിയമങ്ങൾ ഉദ്ധരിച്ച്  ഭിന്നശേഷിക്കാർക്കുള്ള സംരക്ഷണ അതോറിറ്റി അധികൃതർ വ്യക്തമാക്കി.

തൊഴിൽ, സാമൂഹിക സേവന മേഖലകളിൽ വൈകല്യത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്ന നയങ്ങൾ നടപ്പിലാക്കുന്ന സർക്കാരിതര സ്ഥാപനങ്ങൾക്ക് പരിശോധന, നിയന്ത്രണ നിയമങ്ങളുടെയും ചട്ടങ്ങളുടേയും അടിസ്ഥാനത്തിൽ  പിഴ ശിക്ഷ 500,000 റിയാലായി വർധിപ്പിച്ചതായി,ഭിന്നശേഷിക്കാരെ പരിപാലിക്കുന്നതിനുള്ള അതോറിറ്റി  പ്രസ്താവിച്ചു.

ADVERTISEMENT

വ്യവസ്ഥകൾ ലംഘിക്കുന്ന ഒരു സർക്കാരിതര സ്ഥാപനത്തിന് നിയമങ്ങൾ പിഴ ചുമത്തുകയും വൈകല്യമുള്ള വ്യക്തിയെ ക്രമാനുസരണമുള്ള നടപടികൾ സ്വീകരിക്കുന്നതിൽ നിന്നും നിയമപരമായ തടസ്സങ്ങളില്ലാതെ സ്വന്തം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും സ്ഥാപനം തടയുകയും ചെയ്യുന്നുവെങ്കിൽ പതിനായിരം റിയാൽ വരെ പിഴ ചുമത്തും. കൂടാതെ വൈകല്യമുള്ള  വ്യക്തിയുമായി  ബന്ധപ്പെട്ട് അയാളുടെ വൈകല്യത്തിന്റെ അടിസ്ഥാനത്തിൽ സൗകര്യങ്ങളുടെ കാര്യത്തിലടക്കം നിഷേധാത്മകമായ വിവേചനത്തിൽ ഏർപ്പെട്ടാൽ പിഴ 20,000 ആയി ഇരട്ടിയാക്കും. പിന്നീടും  ആവർത്തിക്കപ്പെട്ടാൽ പിഴ ഇരട്ടിയാകും. ഭിന്നശേഷിക്കാർക്ക് എതിരായ ലംഘനങ്ങൾക്കുള്ള ശിക്ഷകൾക്ക് നിയമങ്ങൾ പറയുന്ന പിഴകൾ എന്തെല്ലാം.

ഭിന്നശേഷി വൈകല്യമുള്ള ഒരാൾക്ക് വിദ്യാഭ്യാസ സേവനങ്ങൾ, പരിശീലന സേവനങ്ങൾ, ആരോഗ്യ സേവനങ്ങൾ, ഇൻഷുറൻസ് സേവനങ്ങൾ, സാമ്പത്തിക സേവനങ്ങൾ എന്നിവയുടെ സൗകര്യങ്ങൾ  വൈകല്യത്തിന്റെ പേരിൽ നഷ്ടപ്പെടുത്തുന്നതോ നിഷേധിക്കുന്നതോ ലഭിക്കാതിരിക്കാനുള്ള സാഹചര്യം വരുത്തിവെക്കുന്നതോ തരത്തിലുള്ള പ്രവർത്തനങ്ങൾക്കും, ഏതുതരത്തിലുമുള്ള ഗതാഗതമാർഗ്ഗങ്ങളിലും യാത്രചെയ്യുന്നതിനുള്ള അവകാശം ഭിന്നശേഷിയുടെ പേരിൽ നിഷേധിച്ചാലും തടസ്സപ്പെടുത്തിയാലും ഇത്തരം കുറ്റങ്ങൾക്ക് 10000 റിയാൽ വരെ പിഴ ചുമത്തപ്പെടും.

ADVERTISEMENT

അതോറിറ്റിയുടെ അഭിപ്രായത്തിൽ, ബിസിനസ്സ് കാര്യക്ഷമത വർധിപ്പിക്കുന്നതിനും, സർക്കാരിതര സ്ഥാപനങ്ങളുടെ സംവിധാനങ്ങൾ, ചട്ടങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ പാലിക്കുന്നതിന്റെ തോത് മെച്ചപ്പെടുത്തുന്നതിനും, പരിശോധന, നിയന്ത്രണം, നിരീക്ഷണ നടപടിക്രമങ്ങൾ എന്നിവ നിയന്ത്രിക്കുന്ന വ്യവസ്ഥകൾ വ്യക്തമാക്കുന്നതിനാണ് നിയമങ്ങൾ ലക്ഷ്യമിടുന്നത്. സംവിധാനം നടപ്പിലാക്കുന്നതിനുള്ള പ്രതിബദ്ധതയോടെ, പരിശോധനയിലും നിരീക്ഷണത്തിലും ഓഡിറ്റർമാരുടെ പ്രവർത്തനത്തിന്റെ സുതാര്യതയും സമഗ്രതയും ഉറപ്പാക്കുന്നതിന് ആവശ്യമായ നിയന്ത്രണങ്ങളുടെയും നടപടിക്രമങ്ങളുടെയും നിർവ്വഹണത്തിൽ പരിശോധന, നിയന്ത്രണം, നിരീക്ഷണ നടപടിക്രമങ്ങൾ എന്നിവയിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും നിരീക്ഷണത്തിനെപ്പറ്റി അവബോധം വർധിപ്പിക്കുകയും ചെയ്യുന്നു.

ഈ നിയമങ്ങളുടെ ആർട്ടിക്കിൾ നാലിൽ പറഞ്ഞിരിക്കുന്ന ലംഘനങ്ങളുടെ പരിധിക്കുള്ളിൽ, പരാതികളും റിപ്പോർട്ടുകളും അതോറിറ്റി സ്വീകരിക്കുകയോ നിരീക്ഷിക്കുകയോ ചെയ്യുന്നു, കൂടാതെ ലംഘനം തെളിയിക്കാൻ മതിയായ  എല്ലാ വിവരങ്ങളും രേഖകളും   ആധാരമാക്കുകയും ചെയ്യും.

English Summary:

Saudi Arabia will give strict punishment for discrimination and misbehavior towards people with disabilities