ഫാല്‍ക്കൺ പ്രേമികൾക്ക് മറക്കാനാവാത്ത ‘മുദ്ര’ സമ്മാനിക്കാൻ രാജ്യം
സൗദി അറേബ്യയിൽ നടക്കുന്ന ഫാൽക്കൺ എക്‌സിബിഷനിൽ പങ്കെടുക്കാനായി എത്തുന്നവർക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കാൻ രാജ്യം.

റിയാദ് ∙ സൗദി അറേബ്യയിൽ നടക്കുന്ന ഫാൽക്കൺ എക്‌സിബിഷനിൽ പങ്കെടുക്കാനായി എത്തുന്നവർക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കാൻ രാജ്യം. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും സൗദി ഫാൽക്കൺസ് ക്ലബ്ബും ചേർന്ന് പ്രത്യേകം തയ്യാറാക്കിയ സീൽ പാസ്‌പോർട്ടിൽ പതിക്കാനാണ് തീരുമാനം.
ഈ സീൽ സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃകത്തെയും ഫാൽക്കണുകളുടെ പ്രാധാന്യത്തെയും പ്രതിനിധീകരിക്കുന്നു. റിയാദിലെ കിങ് ഖാലിദ് ഇന്റർനാഷനൽ എയർപോർട്ട് ഉൾപ്പെടെയുള്ള വിവിധ എയർപോർട്ടുകളിലും ലാൻഡ് പോർട്ടുകളിലും വച്ച് ഈ സ്റ്റാംപ് പതിക്കും.
സൗദി ഇന്റർനാഷനൽ ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് എക്സിബിഷൻ ഈ മാസം 12 വരെ റിയാദിന് വടക്ക് മാൽഹാമിലുള്ള ക്ലബ്ബിന്റെ ആസ്ഥാനത്ത് നടക്കും. ഫാൽക്കൺ പ്രദർശനങ്ങൾ, മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.