റിയാദ്∙ നഗരത്തിലെ വിവിധ പ്രദേശങ്ങളിലുള്ള 29 പാർക്കുകൾക്ക് പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങളെ ക്ഷണിച്ച് റിയാദ് മുനിസിപ്പാലിറ്റി. "ഇറ്റ്സ് പീപ്പിൾ നെയിം ഇറ്റ്" എന്ന ഓൺലൈൻ പദ്ധതിയിലൂടെയാണ് ഈ അവസരം. പാർക്കുകൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ നോർത്ത് റിയാദ് മുനിസിപ്പാലിറ്റി, അൽ ഉല്യ മുനിസിപ്പാലിറ്റി, അൽ മാതർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙  നഗരത്തിലെ വിവിധ പ്രദേശങ്ങളിലുള്ള 29 പാർക്കുകൾക്ക് പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങളെ ക്ഷണിച്ച് റിയാദ് മുനിസിപ്പാലിറ്റി. "ഇറ്റ്സ് പീപ്പിൾ നെയിം ഇറ്റ്" എന്ന ഓൺലൈൻ പദ്ധതിയിലൂടെയാണ് ഈ അവസരം. പാർക്കുകൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ നോർത്ത് റിയാദ് മുനിസിപ്പാലിറ്റി, അൽ ഉല്യ മുനിസിപ്പാലിറ്റി, അൽ മാതർ മുനിസിപ്പാലിറ്റി, അൽ നസീം മുനിസിപ്പാലിറ്റി, അൽ റൗദ മുനിസിപ്പാലിറ്റി, അൽ ഉറൈജ മുനിസിപ്പാലിറ്റി എന്നിവയാണ്.

പേര് നിർദ്ദേശിക്കുമ്പോൾ രണ്ട് വാക്കുകളുള്ള പേരുകൾ നിർദ്ദേശിക്കേണ്ടതുണ്ട്. കൂടാതെ, പ്രദേശത്തിന്റെ സവിശേഷതകളെ അടിസ്ഥാനമാക്കിയുള്ള പേരുകളും നിർദ്ദേശിക്കാം. ഈ പദ്ധതി റിയാദ് നിവാസികൾക്ക് തങ്ങളുടെ നഗരത്തിന്റെ വികസനത്തിൽ പങ്കാളികളാകാൻ അവസരം നൽകുന്നു.

ADVERTISEMENT

റിയാദിന്റെ വിവിധ ഭാഗങ്ങളിലെ പാർക്കുകൾക്ക് അനുയോജ്യമായ തരത്തിലുള്ള പേരുകളാണ് നിർദ്ദേശിക്കുന്നതിനുള്ള നിർദേശവും മുനിസിപ്പാലിറ്റി പുറത്ത് വിട്ടിട്ടുണ്ട്.  വടക്ക്: വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട പദങ്ങൾ ഉപയോഗിച്ച് പേരിടാം. 

കിഴക്ക്: സസ്യങ്ങൾ, പക്ഷികൾ, ജീവജാലങ്ങൾ എന്നിവയെ സൂചിപ്പിക്കുന്ന പേരുകൾ തിരഞ്ഞെടുക്കാം. മധ്യഭാഗം: പ്രമുഖ വ്യക്തികൾ, ചരിത്രം, ഇസ്​ലാം എന്നിവയുമായി ബന്ധപ്പെട്ട പേരുകൾ നൽകാം. 

ADVERTISEMENT

ഈ മാനദണ്ഡങ്ങൾ പാലിച്ച്, റിയാദിന്റെ സൗന്ദര്യവും വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന പേരുകൾ നിർദ്ദേശിക്കാൻ നഗരവാസികൾ ക്ഷണിക്കുന്നതായി അധികൃതർ അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സന്ദർശിക്കുക https://eservices.alriyadh.gov.sa/Pages/GDP/GardensToVote.aspx

English Summary:

Opportunity for public to name 29 parks in Riyadh