ദുബായ് ∙ മികച്ച അധ്യാപകർക്ക് ദുബായ് വാഗ്ദാനം ചെയ്ത ഗോൾഡൻ വീസയ്ക്ക് 15 മുതൽ അപേക്ഷിക്കാം.

ദുബായ് ∙ മികച്ച അധ്യാപകർക്ക് ദുബായ് വാഗ്ദാനം ചെയ്ത ഗോൾഡൻ വീസയ്ക്ക് 15 മുതൽ അപേക്ഷിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മികച്ച അധ്യാപകർക്ക് ദുബായ് വാഗ്ദാനം ചെയ്ത ഗോൾഡൻ വീസയ്ക്ക് 15 മുതൽ അപേക്ഷിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മികച്ച അധ്യാപകർക്ക് ദുബായ് വാഗ്ദാനം ചെയ്ത ഗോൾഡൻ വീസയ്ക്ക് 15 മുതൽ അപേക്ഷിക്കാം. ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ദീർഘകാല വീസ പദ്ധതി പ്രഖ്യാപിച്ചത്. 

ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയ്ക്ക് മികച്ച സംഭാവന നൽകിയ സ്വകാര്യ സ്കൂൾ, നഴ്സറി, യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ അധ്യാപകർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ രംഗത്ത് ദുബായിയുടെ യശസ്സ് ഉയർത്തുംവിധം പുതുമയും മികവും കൊണ്ടുവന്ന അധ്യാപകർക്കാണ് അവസരം. യുവ തലമുറയെ രൂപപ്പെടുത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും അധ്യാപകർ വഹിക്കുന്ന പങ്കിനുള്ള അംഗീകാരമായാണ് ഗോൾഡൻ വീസ നൽകുന്നത്.

ADVERTISEMENT

വീസയ്ക്കുള്ള യോഗ്യത
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇസിസി മാനേജർ, പ്രിൻസിപ്പൽ, അക്കാദമിക് മേധാവികൾ എന്നിവർക്ക് അപേക്ഷിക്കാം. പിഎച്ച്ഡി/ പ്രഫഷനൽ ഡോക്ടററേറ്റ്/ബിരുദാനന്തര ബിരുദമോ/ പ്രഫഷനൽ ഫെലോഷിപ്പുകളോ ഉള്ളവരായിരിക്കണം. ദുബായ് സ്കൂൾസ് ഇൻസ്പെക്‌ഷൻസ് ബ്യൂറോ വാർഷിക പരിശോധനകളിൽ സ്കൂളിന്റെ നിലവാരം നല്ലതോ മികച്ചതോ ആയിരിക്കണം. നിലവാരം നിലനിർത്തുകയും വേണം. പ്രശസ്ത ജേണലുകളിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങൾ ഹാജരാക്കണം.

സ്വന്തം ഇടപെടലിലൂടെ വിദ്യാർഥികൾക്കും സ്കൂളിനും ഉണ്ടായ ഉന്നമനത്തിന് തെളിവ് ഹാജരാക്കണം. ഇക്കാര്യം വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്കൂൾ ജീവനക്കാർ എന്നിവരുടെ അഭിപ്രായവും രേഖപ്പെടുത്തണം. വിദ്യാഭ്യാസ അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചിരിക്കണം. സമൂഹത്തിന്റെ ഉന്നമനത്തിന് ഉതകുന്ന പദ്ധതികളിൽ പങ്കാളികളാകണം. 

ADVERTISEMENT

നാമനിർദേശം നൽകാൻ 
സ്കൂളിൽനിന്ന് ഔദ്യോഗികമായി നാമനിർദേശം നൽകണം. 10 വർഷ കാലാവധിയുള്ള വീസയാണ് ലഭിക്കുക. തുല്യകാലയളവിലേക്ക് പുതുക്കാം. എല്ലാ വർഷവും ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് നാമനിർദേശം ചെയ്യാനുള്ള സമയപരിധി.

നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) വെബ്സൈറ്റ് വഴി അതതു സ്ഥാപനങ്ങളാണ് നാമനിർദേശം നൽകേണ്ടത്. അപേക്ഷ വിദ്യാഭ്യാസ സമിതി പരിശോധിച്ച ശേഷം ബന്ധപ്പെട്ട വകുപ്പിന് കൈമാറും. അപേക്ഷ അംഗീകരിച്ചാൽ വ്യക്തികൾക്ക് അറിയിപ്പ് ലഭിക്കും. അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച രേഖകൾ സ്കാൻ ചെയ്ത് സൂക്ഷിച്ച് ആവശ്യപ്പെടുമ്പോൾ സമർപ്പിക്കണം. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 45 ദിവസം എടുക്കും. വീസ ഫീസ് അപേക്ഷകർ വഹിക്കണം. ഗോൾഡൻ വീസ ഉടമകളുടെ ജീവിത പങ്കാളിക്കും മക്കൾക്കും ഗോൾഡൻ വീസ ലഭിക്കും. കെഎച്ച്ഡിഎയിൽനിന്ന് അധ്യാപക ലൈസൻസുള്ളവർക്കും അതതു സ്കൂളുകൾ മുഖേന അപേക്ഷിക്കാം.

English Summary:

Best teachers can apply for golden visa from 15