മനാമ ∙ ബഹ്‌റൈനിൽ ആദ്യമായി സംഘടിപ്പിച്ച ബിസിനസ് നെറ്റ് വർക്ക് ഇന്റർനാഷനൽ കോൺക്ലേവ് ബഹ്‌റൈനിലെയും കേരളത്തിലെയും സംരംഭകർക്ക് പുതിയ അനുഭവമായി. രണ്ടു ദിവസങ്ങളിലായി ഗൾഫ് ഹോട്ടലിൽ വച്ച് നടന്ന പരിപാടിയിൽ കണ്ണൂർ,കാസർഗോഡ്, വയനാട് തുടങ്ങിയ ജില്ലകളിൽ നിന്നുള്ള 46 സംരംഭകരാണ് എത്തിച്ചേർന്നത്. ബഹ്‌റൈനിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ബഹ്‌റൈനിൽ ആദ്യമായി സംഘടിപ്പിച്ച ബിസിനസ് നെറ്റ് വർക്ക് ഇന്റർനാഷനൽ കോൺക്ലേവ് ബഹ്‌റൈനിലെയും കേരളത്തിലെയും  സംരംഭകർക്ക് പുതിയ അനുഭവമായി. രണ്ടു ദിവസങ്ങളിലായി  ഗൾഫ് ഹോട്ടലിൽ വച്ച് നടന്ന പരിപാടിയിൽ കണ്ണൂർ,കാസർഗോഡ്, വയനാട് തുടങ്ങിയ ജില്ലകളിൽ നിന്നുള്ള 46 സംരംഭകരാണ്  എത്തിച്ചേർന്നത്. ബഹ്‌റൈനിലെ  സംരംഭകരുമായി നടന്ന കൂടിക്കാഴ്ചയിൽ പലരും തങ്ങളുടെ ബിസിനസ് അനുഭവങ്ങളും പരിചയ സമ്പത്തും  ഭാവിയിൽ തുടങ്ങാൻ ആഗ്രഹമുള്ള പല പ്രോജക്ടുകളും പങ്കുവയ്ക്കുകയും ചെയ്തു.

78 ഓളം രാജ്യങ്ങളിൽ കണ്ണികളുള്ള  ബിസിനസ് നെറ്റ് വർക്ക് ഇന്റർനാഷനലിന്റെ ബഹ്‌റൈനിലെ ആദ്യ പരിപാടി ആയതു കൊണ്ട് തന്നെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കേരളത്തിൽ നിന്നുള്ള സംരംഭകർ ഈ പരിപാടിയിലേക്ക് എത്തിയത്.പ്രോപ്പർട്ടി ,മാനേജുമെന്റ് കൺസൾട്ടൻസി, നിർമാണ മേഖല, ഹോം അപ്ലയൻസ്, പ്ലൈവുഡ് ബിസിനസ്, ട്രാവൽ, ഹാർഡ് വെയർ,ജ്വല്ലറി, സംരംഭകർ മുതൽ വിദ്യാഭ്യാസ മേഖലയിലുള്ളവരും,ട്രെയിനർമാർ അടക്കമുള്ളവരും കോൺക്ലേവിൽ പങ്കെടുത്തു. ബഹ്‌റൈൻ പോലുള്ള രാജ്യത്ത് പരിചയ സമ്പന്നരായ സംരംഭകർക്ക് അവരുടെ സ്‌ഥാപനങ്ങൾ ആരംഭിക്കുവാനും അതുവഴി നിരവധി ആളുകൾക്ക് ജോലി ലഭ്യമാക്കാനും സാധിക്കുമെന്നുമാണ് പല സംരംഭകരും പറഞ്ഞത്. അത് പോലെ തന്നെ ബഹ്‌റൈൻ പ്രവാസികൾക്ക് പ്രവാസം അവസാനിപ്പിച്ചു മടങ്ങുമ്പോൾ അവരുടെ നിക്ഷേപം ഏതൊക്കെ തരത്തിൽ വിനിയോഗിക്കാം എന്നുള്ള  ചർച്ചകളും സജീവമായി നടന്നു. 

ADVERTISEMENT

സോളാർ  പോലുള്ള മേഖലകളിൽ ഇരു രാജ്യങ്ങളിലും വലിയ സാധ്യതകളാണ് ഉള്ളതെന്ന് കോൺക്ലേവിൽ പങ്കെടുത്തവർ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലുള്ള വില്ല പ്രോജക്ടുകളിലും നിരവധി പ്രവാസികൾ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുള്ളതായി പങ്കെടുത്ത സംരംഭകർ അറിയിച്ചു.

English Summary:

Conclave in Bahrain became a novel experience for business entrepreneurs from Malabar