ഗ്ലോബൽ കത്തോലിക്കാ കോൺഗ്രസ് ഫുജൈറ യൂണിറ്റ് 'ഇൻസെപ്ഷൻ സമ്മിറ്റ്' സംഘടിപ്പിച്ചു
ഗ്ലോബൽ കത്തോലിക്കാ കോൺഗ്രസ് യുഎഇയുടെ ഫുജൈറ യൂണിറ്റിന്‍റെ 'ഇൻസെപ്ഷൻ സമ്മിറ്റ്' ഫുജൈറ ക്ലിഫ്റ്റൺ ഹോട്ടലിൽ സംഘടിപ്പിച്ചു.
ഗ്ലോബൽ കത്തോലിക്കാ കോൺഗ്രസ് യുഎഇയുടെ ഫുജൈറ യൂണിറ്റിന്‍റെ 'ഇൻസെപ്ഷൻ സമ്മിറ്റ്' ഫുജൈറ ക്ലിഫ്റ്റൺ ഹോട്ടലിൽ സംഘടിപ്പിച്ചു.
ഗ്ലോബൽ കത്തോലിക്കാ കോൺഗ്രസ് യുഎഇയുടെ ഫുജൈറ യൂണിറ്റിന്‍റെ 'ഇൻസെപ്ഷൻ സമ്മിറ്റ്' ഫുജൈറ ക്ലിഫ്റ്റൺ ഹോട്ടലിൽ സംഘടിപ്പിച്ചു.
ഫുജൈറ∙ ഗ്ലോബൽ കത്തോലിക്കാ കോൺഗ്രസ് യുഎഇയുടെ ഫുജൈറ യൂണിറ്റിന്‍റെ 'ഇൻസെപ്ഷൻ സമ്മിറ്റ്' ഫുജൈറ ക്ലിഫ്റ്റൺ ഹോട്ടലിൽ സംഘടിപ്പിച്ചു.വിശിഷ്ട അതിഥികളായി കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്‍റും യുഎഇ പ്രസിഡന്‍റുമായ ബെന്നി മാത്യു, യുഎഇ വൈസ് പ്രസിഡന്‍റുമാരായ രാജീവ് എബ്രഹാം, ബിജു ഡോമിനിക്ക്, ട്രഷറർ മെജോ ആന്‍റണി എന്നിവർ പങ്കെടുത്തു.
2024 - 2027 വർഷത്തെ പുതിയ ഭാരവാഹികളായി ജിജോ വർഗീസ് പ്രസിഡന്‍റ്, പോളി സ്റ്റീഫൻ സെക്രട്ടറി, റെജി ആന്‍റണി ട്രഷറർ, ജോർജ് മീനത്തെകോണിൽ, റോണി മാത്യു, ഷിബു ദേവസ്യ (സെൻട്രൽ കമ്മിറ്റി/രൂപതാ പ്രധിനിധികൾ), റോയ് മാത്യു, ജുബി ജോ മാത്യു, ജോസഫ് കെ തോമസ് (വൈസ് പ്രസിഡന്‍റുമാർ), സുനിൽ ഫിലിപ്പ്, ലിഷ പ്രിൻസ് (ജോയിന്‍റ് സെക്രട്ടറിമാർ), ആൻസൺ ജിയോ യൂത്ത് കോർഡിനേറ്റർ, മേരിക്കുട്ടി ഡെസിനി വിമൻസ് കോർഡിനേറ്റർ, ബിജു വർഗീസ്, പ്രിൻസ് ഇട്ടിയേക്കാട്ടിൽ, റിജോ ജോർജ്, അലക്സ് പി ജോസഫ് (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
ജോസഫ് കെ തോമസ് & ടീമിന്‍റെ പ്രാർഥനാ ഗാനത്തോടെ ആരംഭിച്ച മീറ്റിങ്ങിൽ റോണി മാത്യു സ്വാഗത പ്രസംഗവും, ജോർജ് മീനത്തെകോണിൽ ആമുഖ പ്രസംഗവും, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ബെന്നി മാത്യു, രാജീവ് എബ്രഹാം, ബിജു ഡോമിനിക്ക്, മെജോ ആന്‍റണി എന്നിവർ പ്രഭാഷണവും, ജിജോ വർഗീസ് നയപ്രഖ്യാപനവും നടത്തി. പോളി സ്റ്റീഫൻ നന്ദി പറയുകയും, ഷിബു ദേവസ്യ വേദി നിയന്ത്രിക്കുകയും ചെയ്തു. നവംബർ അവസാനം ദുബായിയിൽ നടക്കുന്ന സിറോ മലബാർ കൺവെൻഷനിലേക്ക് ഫുജൈറ സിസി കുടുംബാംഗങ്ങൾക്കുള്ള ക്ഷണക്കത്ത് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ഫുജൈറ സിസി ഭാരവാഹികൾക്ക് നൽകുകയുണ്ടായി. പുതിയ ഭാരവാഹികളുടെ സ്ഥനാരോഹണം, ചോദ്യോത്തര വേളയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.