ബെല്ലാരിയിലെ കാഴ്ചകളും അനുഭവങ്ങളും കോർത്തിണക്കിയ 'ഗന്ധകഭൂമി'
ഷാർജ ∙ തീക്ഷ്ണമായ അനുഭവങ്ങളും പരന്ന വായനയും നിരീക്ഷണപാടവവുമാണ് ഒരാളെ മികച്ച എഴുത്തുകാരനാക്കുന്നത് എന്ന് മഹാന്മാർ പറഞ്ഞുവച്ചിട്ടുണ്ട്. ഇത്തരത്തിൽ വർഷങ്ങൾക്ക് മുൻപ് കർണാടകയിൽ ജീവിച്ച അനുഭവങ്ങൾക്ക് ഭാവന ചാലിച്ച് ശംസ് വീട്ടിൽ എഴുതിയ നോവലാണ് 'ഗന്ധകഭൂമി'. നവംബർ 6 മുതൽ 17 വരെ ഷാർജ എക്സ്പോ സെന്ററിൽ

ഷാർജ ∙ തീക്ഷ്ണമായ അനുഭവങ്ങളും പരന്ന വായനയും നിരീക്ഷണപാടവവുമാണ് ഒരാളെ മികച്ച എഴുത്തുകാരനാക്കുന്നത് എന്ന് മഹാന്മാർ പറഞ്ഞുവച്ചിട്ടുണ്ട്. ഇത്തരത്തിൽ വർഷങ്ങൾക്ക് മുൻപ് കർണാടകയിൽ ജീവിച്ച അനുഭവങ്ങൾക്ക് ഭാവന ചാലിച്ച് ശംസ് വീട്ടിൽ എഴുതിയ നോവലാണ് 'ഗന്ധകഭൂമി'. നവംബർ 6 മുതൽ 17 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയിൽ ഇൗ പുസ്തവുമായി എത്തുന്ന നോവലിസ്റ്റ് എഴുത്തിന്റെ വഴികളെക്കുറിച്ച് മൈ ബുക്ക് @2024 എന്ന കോളത്തിൽ വായനക്കാരുമായി പങ്കുവയ്ക്കുന്നു:
ഉമ്മ ചെറുപ്പത്തിൽ കുറെയേറെ കഥകൾ പറഞ്ഞു തരുമായിരുന്നു. സ്വയം പത്രാധിപരായി കൈയ്യെഴുത്തു മാസിക തുടങ്ങി സ്വന്തം രചനകൾക്ക് ഇടം നൽകി. വഴിയേ ചില കുറിപ്പുകളെല്ലാം ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വെളിച്ചം കണ്ടു. കഴിഞ്ഞ വർഷം 'ആത്മ വിലാസം' എന്ന പേരിൽ എഴുതിയ ആദ്യ പുസ്തകം തൃശൂർ കറന്റ് ബുക്സ് പുറത്തിറക്കി. 'ഗന്ധകഭൂമി' എന്ന ഈ നോവൽ മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ് ജീവിക്കാനിടയായ കർണാടക സംസ്ഥാനത്തിൽ ബെല്ലാരി ജില്ലയിലെ ഒരു ഗ്രാമത്തിലെ നേർക്കാഴ്ചകളും അനുഭവങ്ങളും ആസ്പദമാക്കി എഴുതിയതാണ്. ഇന്ത്യയെന്ന നാനാത്വത്തിലെ ഏകത്വം വായനക്കാരിലേക്കു പകരുവാനുള്ള ഒരു എളിയ ശ്രമം. അനുഭവിച്ചറിഞ്ഞ സത്യങ്ങൾക്ക് ഒരു പക്ഷേ സൗന്ദര്യ മുണ്ടായിരിക്കണമെന്നില്ല; എന്നാൽ അതിൽ നേരിന്റെ കരുത്തുണ്ടായിരുന്നു. 'ഗന്ധകഭൂമി ' ഒരു സപര്യയുടെ ഉത്പന്നമല്ല.വേട്ടയാടപ്പെട്ടുകൊണ്ടിരുന്ന ചിന്തകൾക്കുള്ള ശമനമാണ്. എഴുത്തിനിരിക്കുന്ന നേരത്ത് വെളിപാടുകളില്ലാത്ത ഭാവനയിലാണ് അനുഭവങ്ങൾ പലപ്പോഴും അനുഗ്രഹമാകുന്നത്.
ഗതകാല സ്മരണകൾക്കെന്നും രുചി ഭേദമുണ്ടായിരുന്നതും തുണയായി. ജീവിതത്തിൽ കാലവും ദേശവും നിർണയിക്കപ്പെട്ട ഭൂതകാലത്തിന്റെ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും എഴുത്തിനു സഹായകമായിട്ടുണ്ട്. വിധിയെന്നു പറഞ്ഞു തള്ളാവുന്ന ജീവിതത്തിലെ കേവല അനുഭവത്തിന്റെ നേരുകളെ ചട്ടക്കൂട്ടിൽ ഒതുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പലപ്പോഴും എഴുത്ത് സ്വയം ആവശ്യപ്പെടുന്നത്. വായനയിലൂടെ അത് അനുവാചകനെ എങ്ങനെ സ്വാധീനിക്കപ്പെടുമെന്ന് അറിയാനുള്ള വലിയ വ്യഗ്രതയുമുണ്ട്. നടൻ ശിവജി ഗുരുവായൂർ സമൂഹ മാധ്യമത്തിലൂടെ കവർ പ്രകാശനം ചെയ്ത നോവലിന്റെ പുറംചട്ട മഹേന്ദ്ര യാണ് ഡിസൈൻ ചെയ്തത്. ' ഗ്രീൻ ബുക്സ്' പുറത്തിറക്കുന്ന 'ഗന്ധക ഭൂമി' നവംബർ 6 ന് വൈകീട്ട് 4.30 ന് ഷാർജ രാജ്യാന്തര പുസ്തക മേള ഏഴാം നമ്പർ ഹാളിലെ 'മലയാളി റൈറ്റേഴ്സ് ഫോറ'ത്തിൽ പ്രകാശനം ചെയ്യും.
എഴുത്തുകാർക്ക് പുസ്തകം പരിചയപ്പെടുത്താം
പ്രിയ സുഹൃത്തുക്കളേ,
നവംബർ ആറിന് ആരംഭിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേള 2024ൽ പ്രകാശനം ചെയ്യുന്ന പ്രവാസികളുടെ പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്താൻ ഇപ്രാവശ്യവും മനോരമ ഒാൺലൈൻ അവസരമൊരുക്കുന്നു.
എന്താണ് പുസ്തകത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്, എഴുത്തിന് പിന്നിലെ അനുഭവങ്ങൾ സഹിതം 500 വാക്കുകളിൽ കുറയാതെ സ്വന്തം പുസ്തകം പരിചയപ്പെടത്താം. അതോടൊപ്പം, പുസ്തകം പ്രകാശനം ചെയ്യുന്ന തീയതി, സമയം എന്നിവയുമെഴുതാം. പുസ്തകത്തിന്റെ കവർ(jpeg ഫയൽ), രചയിതാവിന്റെ 5.8 x 4.2 സൈസിലുള്ള പടം(പാസ്പോർട് സൈസ് സ്വീകാര്യമല്ല) എന്നിവ mynewbook.sibf@gmail.com എന്ന മെയിലിലേയ്ക്ക് അയക്കുമല്ലോ. സബ്ജക്ടിൽ My BOOK@SIBF 2024 എന്ന് എഴുതാൻ മറക്കരുത്. കൂടുതൽ വിവരങ്ങൾക്ക്: ഇ– മെയിൽ- mynewbook.sibf@gmail.com , 0567 371 376 (വാട്സാപ്).