അറബ് രാജ്യങ്ങളിൽ മികച്ച ജീവിത നിലവാരം യുഎഇയിൽ; രണ്ടാം സ്ഥാനത്ത് ബഹ്റൈന്
അമേരിക്കൻ മാഗസിനായ സിഇഒ വേൾഡ് പുറത്തിറക്കിയ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിൽ (മികച്ച ജീവിതനിലവാരം) അറബ് രാജ്യങ്ങളിൽ ബഹ്‌റൈൻ രണ്ടാം സ്ഥാനവും ആഗോളതലത്തിൽ 36–ാം സ്ഥാനവും സ്വന്തമാക്കി.

മനാമ ∙ അമേരിക്കൻ മാഗസിനായ സിഇഒ വേൾഡ് പുറത്തിറക്കിയ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിൽ (മികച്ച ജീവിതനിലവാരമുള്ള രാജ്യങ്ങളുടെ പട്ടിക) അറബ് രാജ്യങ്ങളിൽ ബഹ്‌റൈൻ രണ്ടാം സ്ഥാനവും ആഗോളതലത്തിൽ 36–ാം സ്ഥാനവും സ്വന്തമാക്കി. ന്യായമായ വില, രാഷ്ട്രീയ നിഷ്പക്ഷത, സ്ഥിരതയും സുരക്ഷയും, തൊഴിൽ വിപണി, വരുമാന സമത്വം, സാംസ്കാരിക സ്വാധീനം, പൊതുജനാരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങളുടെ ഗുണനിലവാരം എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ വിലയിരുത്തിയാണ് ഈ സൂചിക പുറത്തുവിട്ടിരിക്കുന്നത്.
ബിസിനസ് സ്ഥിതിവിവരക്കണക്കുകൾക്ക് പേരുകേട്ട സിഇഒ വേൾഡ് റിപ്പോർട്ട് അനുസരിച്ച്, 2024 ലെ ആഗോള, അറബ് ജീവിത നിലവാര സൂചികയിൽ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ ഗണ്യമായ മുന്നേറ്റം നടത്തുന്നതായും വിലയിരുത്തുന്നു . അറബ് മേഖലയിൽ മുന്നിൽ നിൽക്കുന്നത് യുഎഇ ആണ്. ആഗോളതലത്തിൽ 18-ാം സ്ഥാനത്താണ് ബഹ്റൈൻ. സൗദി അറേബ്യ അറബ് ലോകത്ത് മൂന്നാം സ്ഥാനത്തും ആഗോളതലത്തിൽ 43-ാം സ്ഥാനത്തും എത്തുമ്പോൾ ഖത്തർ അറബ് രാജ്യങ്ങളിൽ നാലാം സ്ഥാനത്തും ആഗോളതലത്തിൽ 44-ാം സ്ഥാനത്തുമാണ്.
അറബ് മേഖലയിൽ കുവൈത്ത് അഞ്ചാം സ്ഥാനത്തും ആഗോളതലത്തിൽ 52–ാം സ്ഥാനത്തും ഒമാൻ അറബ് ലോകത്ത് ആറാം സ്ഥാനത്തും മൊത്തത്തിൽ 62–ാം സ്ഥാനത്തുമാണ്. ആഗോള തലത്തിൽ സ്വിറ്റ്‌സർലൻഡ് പട്ടികയിൽ ഒന്നാമതാണ്, നോർവേയും ഐസ്‌ലൻഡും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹോങ്കോങ്ങാണ് നാലാം സ്ഥാനത്ത്. സ്വീഡനെ മറികടന്ന് ഡെൻമാർക്കും ജർമ്മനിയും ആറ്, ഏഴ് സ്ഥാനങ്ങളിലാണ്.
മികച്ച ജീവിതനിലവാരം പുലർത്തുന്ന ആദ്യ പത്ത് രാജ്യങ്ങളിൽ യഥാക്രമം എട്ട്, ഒൻപത്, പത്ത് സ്ഥാനങ്ങളിൽ അയർലൻഡ്, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നിവയും ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള കാൽ ദശലക്ഷത്തിലധികം വ്യക്തികളുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പട്ടിക. 196 രാജ്യങ്ങളെയാണ് പട്ടിക വിലയിരുത്തിയത് .