ദുബായ് കിരീടാവകാശി ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിൽ എത്തി
ദുബായ് ∙ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിൽ എത്തി. അദ്ദേഹത്തെ ഉന്നതതല പ്രതിനിധി സംഘം അനുഗമിക്കുന്നു. കുവൈ്ത്ത് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ–

ദുബായ് ∙ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിൽ എത്തി. അദ്ദേഹത്തെ ഉന്നതതല പ്രതിനിധി സംഘം അനുഗമിക്കുന്നു. കുവൈത്ത് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ– ആഭ്യന്തര മന്ത്രിയുമായ ഫഹദ് യൂസഫ് സൗദ് അൽ സബാഹും ഉന്നത സംഘവും ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദിനെ സ്വാഗതം ചെയ്തു.
ത്വരിതഗതയിലുള്ള വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്ന യുഎഇയും കുവൈത്തും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധങ്ങത്തെക്കുറിച്ച് ഷെയ്ഖ് ഹംദാൻ എടുത്തുപറഞ്ഞു. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെയും കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെയും നേതൃത്വത്തിൽ വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു.
കുവൈത്തുമായുള്ള സഹകരണം വിപുലീകരിക്കുന്നതിനും അവരുടെ ചരിത്രപരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും പുരോഗതിയിലും അഭിവൃദ്ധിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭാവിയിലേക്കുള്ള അഭിലാഷങ്ങൾ പങ്കുവയ്ക്കുന്നതിലും ദുബായ് കിരീടാവകാശി ഊന്നൽ നൽകി. ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനായി ഷെയ്ഖ് ഹംദാൻ കുവൈത്തിലെ ഒട്ടേറെ നേതാക്കളുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.
ഇരു രാജ്യങ്ങളുടെയും സമഗ്രവും സുസ്ഥിരവുമായ വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ വഴികളും യോഗം കൂടിയാലോചിക്കും. കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി ഉൾപ്പെടുന്ന ഉന്നതതല പ്രതിനിധി സംഘമാണ് ഷെയ്ഖ് ഹംദാനെ അനുഗമിക്കുന്നത്.