എം.എ യൂസഫലിക്ക് ബഹ്റൈൻ ഭരണാധികാരികളുടെ സ്വീകരണം
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ യൂസഫലിയെ അൽ സാഖിർ കൊട്ടാരത്തിൽ സ്വീകരിച്ചു.

മനാമ ∙ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ യൂസഫലിയെ അൽ സാഖിർ കൊട്ടാരത്തിൽ സ്വീകരിച്ചു. ലുലു ഗ്രൂപ്പിന്റെ വിജയകരമായ ബിസിനസ് സംരംഭങ്ങളെയും ബഹ്റൈന്റെ വാണിജ്യ, സാമ്പത്തിക, നിക്ഷേപ മേഖലകളെ പിന്തുണയ്ക്കുന്നതിൽ ലുലു ഗ്രൂപ്പിന്റെ പങ്കിനെയും ബഹ്‌റൈൻ രാജാവ് അഭിനന്ദിച്ചു.
ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്മാൻ ബിന് ഹമദ് അല് ഖലീഫ ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസഫലിയെ ഗുദൈബിയ പാലസിൽ സ്വീകരിച്ചു.
ചെറുകിട വ്യാപാര മേഖല ദേശീയ സമ്പദ് വ്യവസ്ഥയുടെ പ്രധാന ഘടകമാണെന്നും ഇത് ബഹ്‌റൈൻ രാജാവിന്റെ നേതൃത്വത്തിലുള്ള രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും കിരീടാവകാശി പ്രസ്താവിച്ചു. ബഹ്റൈൻ പൗരന്മാർക്ക് ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സ്വകാര്യ മേഖലയുടെ പങ്ക് അതുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെറുകിട വ്യാപാര മേഖലയെ പിന്തുണയ്ക്കുന്നതിൽ കിരീടാവകാശിയുടെ പ്രതിബദ്ധതയ്ക്ക് ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ചെയർമാൻ നന്ദി രേഖപ്പെടുത്തി.