ഐ.എസ്.സി പൊന്നോണം 11ന്
അബുദാബി ∙ ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ സംഘടിപ്പിക്കുന്ന മെഗാ സംഗീത, ഹാസ്യ മേള (ഐഎസ്‌സി പൊന്നോണം-2024) 11ന് രാത്രി 8ന് ഐ.എസ്.സി. റൂഫ് ടോപ്പിൽ നടക്കും.

അബുദാബി ∙ ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ സംഘടിപ്പിക്കുന്ന മെഗാ സംഗീത, ഹാസ്യ മേള (ഐഎസ്‌സി പൊന്നോണം-2024) 11ന് രാത്രി 8ന് ഐ.എസ്.സി. റൂഫ് ടോപ്പിൽ നടക്കും. സംഗീത സംവിധായകൻ ഗോപി സുന്ദർ, ഗായകൻ അഫ്‌സൽ ഇസ്മായിൽ, അഖില ആനന്ദ്, പ്രണവം ശശി, കബീർ, ഫർഹാൻ നവാസ്, ശ്രീജിത്ത് പെരുമന തുടങ്ങിയവരുടെ നേതൃത്വത്തിലാകും ഗാനമേളയെന്ന് ഭാരവാഹികൾ അറിയിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ചുള്ള സദ്യയും കലാപരിപാടികളും നേരത്തെ നടത്തിയിരുന്നു. 19ന് തിരുവാതിര മത്സരം നടക്കും. മെഗാ മ്യൂസിക്കൽ ആൻഡ് കോമഡി ഷോയിലേക്കുള്ള പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കും. വിവരങ്ങൾക്ക് 02-6730066. വാർത്താസമ്മേളനത്തിൽ ഐഎസ് സി പ്രസിഡന്റ് എം. ജയറാം റായ്, ജനറൽ സെക്രട്ടറി രാജേഷ് ശ്രീധരൻ, എന്റർടെയ്ൻമെന്റ് സെക്രട്ടറി അരുൺ ആൻഡ്രൂ വർഗീസ്, ദിനേഷ് പൊതുവാൾ എന്നിവർ പങ്കെടുത്തു.