ഷാർജ ∙ കൂടിച്ചേരലുകൾ മലയാളികളുടെ രക്തത്തിലലിഞ്ഞ കാര്യമാണ്. പ്രത്യേകിച്ച്, പ്രവാസ ലോകത്തെ വാരാന്ത്യങ്ങൾ അതിന് വേണ്ടി സമർപ്പിച്ചിരിക്കുന്നു. കോളജ് അലുംനി മുതൽ വാർഡ് തലത്തിലുള്ള കമ്മിറ്റികൾ വരെ യുഎഇ ഉൾപ്പെടുന്ന ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. അവധി ദിവസങ്ങളിലും മറ്റും പാർക്കിലോ ഹാളിലോ

ഷാർജ ∙ കൂടിച്ചേരലുകൾ മലയാളികളുടെ രക്തത്തിലലിഞ്ഞ കാര്യമാണ്. പ്രത്യേകിച്ച്, പ്രവാസ ലോകത്തെ വാരാന്ത്യങ്ങൾ അതിന് വേണ്ടി സമർപ്പിച്ചിരിക്കുന്നു. കോളജ് അലുംനി മുതൽ വാർഡ് തലത്തിലുള്ള കമ്മിറ്റികൾ വരെ യുഎഇ ഉൾപ്പെടുന്ന ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. അവധി ദിവസങ്ങളിലും മറ്റും പാർക്കിലോ ഹാളിലോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ കൂടിച്ചേരലുകൾ മലയാളികളുടെ രക്തത്തിലലിഞ്ഞ കാര്യമാണ്. പ്രത്യേകിച്ച്, പ്രവാസ ലോകത്തെ വാരാന്ത്യങ്ങൾ അതിന് വേണ്ടി സമർപ്പിച്ചിരിക്കുന്നു. കോളജ് അലുംനി മുതൽ വാർഡ് തലത്തിലുള്ള കമ്മിറ്റികൾ വരെ യുഎഇ ഉൾപ്പെടുന്ന ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. അവധി ദിവസങ്ങളിലും മറ്റും പാർക്കിലോ ഹാളിലോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ കൂടിച്ചേരലുകൾ മലയാളികളുടെ രക്തത്തിലലിഞ്ഞ കാര്യമാണ്. പ്രത്യേകിച്ച്, പ്രവാസ ലോകത്തെ വാരാന്ത്യങ്ങൾ അതിന് വേണ്ടി സമർപ്പിച്ചിരിക്കുന്നു. കോളജ് അലുംനി മുതൽ വാർഡ് തലത്തിലുള്ള കമ്മിറ്റികൾ വരെ യുഎഇ ഉൾപ്പെടുന്ന ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. അവധി ദിവസങ്ങളിലും മറ്റും പാർക്കിലോ ഹാളിലോ അതുമല്ലെങ്കിലും ഏതെങ്കിലും ഫ്ലാറ്റിലോ എല്ലാവരും സംഗമിക്കുന്നു. ഇത്തരം കഥകളുടെ സമാഹാരവുമായി പ്രവാസി കഥാകാരൻ നവംബർ 6 മുതൽ 17 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയിലെത്തുന്നു. തന്റെ പുസ്തകത്തിന്റെ എഴുത്തനുഭവങ്ങളും കഥയ്ക്ക് പിന്നിലെ കഥയും മൈ ബുക്ക്@2024 എന്ന പംക്തിയിലൂടെ പങ്കിടുകയാണ് ജഹാംഗീർ എളയേടത്ത്:

ഒരു അലുംനി മീറ്റിൽ വച്ചാണ് പണ്ടത്തെ ഒരു കഥ അവളെന്നോട് പറയുന്നത്. കോളജിലേക്ക് പോകുന്ന വഴിയിൽ എന്നും അവളും മായയും ഒരാളോട് ചിരിക്കുമായിരുന്നെത്രെ. അതിലെന്താണിത്ര അത്ഭുതം എന്നാവും. ആ ചിരിയിൽ വലിയൊരു കഥ ഒളിച്ചിരിപ്പുണ്ടായിരുന്നു. തിങ്കളാഴ്ച അവൾ ചിരിച്ചാൽ ചൊവ്വാഴ്ച മായ ചിരിക്കണം. ഒരാൾ ചിരിക്കുന്ന ദിവസം മറ്റേയാൾക്ക്

ADVERTISEMENT

ലീവെടുക്കാം. ഒരു തരം ചതുരംഗക്കളി തന്നെ. മറുവശത്തുള്ളയാൾ എന്നും ചെക്ക് നേരിട്ടുകൊണ്ടിരിയ്ക്കും. കണ്ണുകൊണ്ട് തവിടും ചുണ്ടുകൊണ്ട് പിണ്ണാക്കും കൊടുത്ത് അവർ ആ കോഴിയെ വളർത്തിക്കൊണ്ടേയിരുന്നു. ഒടുവിലാണല്ലോ വലിയ ദുരന്തം സംഭവിക്കുന്നത്. അവൾ അതെന്നോട് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഞാൻ ആ സംഭവം കഥയാക്കി. അലുംനിപോർട്ടൽ എന്ന് കഥയ്ക്ക് പേരും ഇട്ടു. പിന്നീട് അത് മത്സരത്തിനയച്ചു, സമ്മാനവും കിട്ടി. മറ്റൊരാളുടെ വേദന നിറഞ്ഞ ജീവിതം നമുക്കെന്നും കഥകൾ മാത്രമാണല്ലോ,പുരസ്കാരങ്ങൾ വാങ്ങി കൂടുതൽ വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന വെറും കഥകൾ. അലുംനിപോർട്ടൽ എന്ന കഥയും തലക്കെട്ടും ജനിച്ചതിനു ശേഷമാണ് മറ്റുകഥകൾ എഴുതിച്ചേർത്ത് ഞാൻ അതൊരു മാലയാക്കുന്നത്. പന്ത്രണ്ടു ജീവിതക്കാഴ്ചകൾ കോർത്തുണ്ടാക്കിയ കല്ലുമാല.

നിങ്ങൾക്കറിയാമല്ലോ പണ്ടു ഞാൻ അവൾക്ക് ഒരുപാട് കത്തുകൾ എഴുതുമായിരുന്നു. ചൂടൻ അക്ഷരങ്ങളിലൂടെ ഞങ്ങളുടെ പ്രണയത്തിന് തീപ്പിടിക്കുന്നത് അക്കാലത്താണ്. ഒടുവിൽ മറ്റൊരാളെക്കെട്ടി പ്രണയത്തീ കെടുത്തി അവൾ പോയപ്പോൾ ഞാൻ ആ കത്തുകളെല്ലാമെടുത്ത് അവളുടെ വീട്ടിലേക്കയച്ചു. അതിനു ശേഷമാണല്ലോ മറ്റൊരു ദുരന്തമുണ്ടാവുന്നത്. കാലം കടന്നു പോയി, ഞാൻ ഈയിടെ ആ വിശേഷങ്ങളൊക്കെച്ചേർത്ത് കഥയാക്കി, ഉള്ളടക്കമെന്ന പേരും ഇട്ട് ദേഷ്യം തീർത്തു. ഇനി എന്തൊക്കെ കഥകളെഴുതേണ്ടി വരുമോ ആവോ!

ADVERTISEMENT

ബെംഗ്ലുരിലെ അന്നത്തെ അജ്ഞാതവാസക്കാലത്താണ് എനിക്ക് അവളെക്കാണാൻ വീണ്ടും തോന്നുന്നത്. ഒരു നിലാവുള്ള രാത്രിയിൽ ഞാൻ പതിയെ ഇറങ്ങി നടന്നു. കൃഷ്‌ണരാജപുരത്തെ വലിയ ഏരിയക്കുസമീപം ചെളിവെള്ളത്തിൽ തിളങ്ങി നിന്ന അമ്പിളിയെ നോക്കി നിൽക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. മെല്ലെ ഞാൻ നടന്നു നടന്ന് ആ വലിയ ചെളിക്കുണ്ടിനോടടുത്തു. പെട്ടെന്ന് പുറകിൽ നിന്നൊരു സാന്ത്വനസ്പർശം എന്നെ തലോടി. ഞാൻ ഞെട്ടിത്തിരിഞ്ഞു. അതൊരു സുന്ദരിയായ ഹിജഡയായിരുന്നു. എന്റെ കണ്ണുനീർ തുടച്ചു തന്ന് യാത്രയാക്കിയ ആ സുന്ദരി രാധയെ ഓർത്തപ്പോഴാണ് മറ്റൊരു കഥ ജനിക്കുന്നത്. ഏറെ പ്രിയപ്പെട്ട ഒന്നായതിനാലാവും തൃതീയം എന്ന അക്കഥ പുസ്തകത്തിലെ ആദ്യകഥയായത്‌.

ബെംഗ്ലുരു ജീവിതകാലത്തെ സഹപ്രവർത്തകനായിരുന്നു പുട്ടസ്വാമി. എന്തിനും പോന്നവൻ, മൂന്ന് ഭാര്യമാരുമായി ജീവിച്ചിരുന്നവൻ. ഇന്ന് പുട്ടസ്വാമിയുടെ അവസ്ഥ എന്തായിരിയ്ക്കും എന്നോർത്തപ്പോഴാണ് സാംസ്കാരികം എന്ന കഥ ജനിക്കുന്നത്. മഹിഷ്ബത്താൻ, പണിയായുധം, തിരക്കഥ, യാത്രികർ, നിളയും പെരിയാറും, പാഴ്, മെഡുല്ല ഒബ്ലാംഗേറ്റ, പായൽ എന്നിവയാണ് സമാഹാരത്തിലെ മറ്റുകഥകൾ. മഹിഷ്ബത്താൻ, എന്റെ സന്തതസഹചാരിയായിരുന്ന ഡ്രൈവർ സുബാദറിന്റെ കഥയാണെങ്കിൽ പണിയായുധം നമ്മുടെ മധുര മേരിയുടെ മകൻ പൊറിഞ്ചുവിന്റെ കഥയാണ്. തിരക്കഥ, സംവിധായകനെതിരെ ആരോപണവുമായി വന്ന എഴുത്തുകാരിയുടെ കഥയാണെങ്കിൽ യാത്രികർ നമ്മുടെ ചന്ദ്രൻ മേനോന്റെയും ദേവകി വാരസ്യാരുടെയും കഥയാണ്. നിളയും പെരിയാറും അവരുടെ കഥയാണ്, ഞങ്ങളുടെ ജൂനിയറായിപ്പഠിച്ചിരുന്ന, ഏറെ വിവാദങ്ങളുണ്ടാക്കിയ, ആ കമിതാക്കളുടെ. പാഴ് കുനാലിന്റെ കഥയാണ് ഞങ്ങളുടെ കോളനിയിലെ കാവൽക്കാരനായിരുന്ന ആസാമിയുടെ കഥ. മെഡുല്ല ഒബ്ലാങ്കട്ട, എന്റെ ബയോളജി മാഷുടെ കഥയാണെങ്കിൽ പായൽ, പോറ്റി വക്കീലിന്റെ കഥയാണ്. എല്ലാ കഥകളിലും എവിടെയെങ്കിലുമൊക്കെ അവളും നിങ്ങളും ഇല്ലാതിരിക്കില്ല. ഈ കഥകളെല്ലാം തന്നെ നിത്യ ജീവിതത്തിൽ നിന്ന് ഞാൻ പകർത്തിയെടുത്തവ തന്നെ. അതുകൊണ്ട് ഒന്നും നിങ്ങൾക്കു രസിക്കാതിരിക്കില്ല. ഭ്രമാത്മകമായ വഴിയിലൂടെയാണ് കഥകളുടെ സഞ്ചാരം. 

ADVERTISEMENT

ജീവിതം ഒരർഥത്തിൽ ഫാന്റസി നിറഞ്ഞതു തന്നെയാണല്ലോ. പല കോളജ് അലുംനികളും വലിയ സംഘടനകളായി മാറുന്ന വർത്തമാനകാലത്ത് ആ പേരിൽ ഒരു കഥാ സമാഹാരം ജനിക്കാൻ കാരണഭൂതനായതിലുള്ള സന്തോഷവും നിങ്ങളുമായി പങ്കുവെയ്ക്കട്ടെ. ഓരോ അലുംനി പോർട്ടലുകളും കാലഘട്ടത്തിന്റെ സ്മരണകളും അനുഭവങ്ങളും വീണ്ടും മനസ്സിലേക്കെത്തിക്കുന്ന കൈവഴികളാണ്. ഓരോ കൂടിച്ചേരലുകളും കൃത്യമായ ഓർമ്മകളുടെയും ജീവിതപാഠങ്ങളുടെയും ശേഖരങ്ങളെ പ്രതിനിധീകരിക്കുന്നു.

ജീവിതത്തിലെ ഓരോ വഴിത്തിരിവുകളും പഠനലോകത്തെ അതിജീവന ശൈലികളും അലുംനികൾ ചർച്ചയ്ക്കു വയ്ക്കുന്നുണ്ട്. അതുപോലെയാണ് കഥകൾ സമാഹരിക്കപ്പെടുമ്പോഴും. ഓരോ കഥാപാത്രത്തിന്റെ വഴിയോരക്കാഴ്ചകളും ജീവിത പാഠങ്ങളും ഒറ്റയായിപ്പോയ ബന്ധങ്ങളെ വീണ്ടും ജീവിപ്പിക്കുന്ന അനുഭവമാക്കി മാറ്റാം. അലുംനിപോർട്ടൽ എന്ന കഥാസമാഹാരത്തിൽ പന്ത്രണ്ട് കഥകളാണുള്ളത്. നിത്യജീവിതത്തിൽ നമ്മൾ കണ്ടും

പരിചയപ്പെട്ടവരുമായ കുറെ മുഖങ്ങൾ, അവരുടെ ജീവിതക്കാഴ്ചകൾ. മാറ്റം ഒന്നിലേയുള്ളൂ അത് എഴുത്തുകാരന്റെ കോങ്കണ്ണുകാഴ്ചകളിലൂടെയുള്ള യാത്രകളിലെ വൈചിത്ര്യങ്ങളിലാണ്, അനുഭവിച്ചാലും.  എഴുത്തുകാരനും മുൻ പ്രവാസിയുമായ രാം മോഹൻ പാലിയത്തിന്റേതാണ് അവതാരിക. അഷ്ടമൂർത്തിയും കെ.പി.രാമനുണ്ണിയും കഥകളെ വിലയിരുത്തുന്നു. ഐവറി ബുക്ക്സ് ആണ് പ്രസാധകർ, ഷാർജാ രാജ്യാന്തര പുസ്തക മേളയിലെ ഹാൾ നമ്പർ ഏഴ്, ലിറ്ററേച്ചർ വേദിയില്‍ നവംബർ 12ന്, രാത്രി 9 ന് പുസ്തകം പ്രകാശനം ചെയ്യും. 

എഴുത്തുകാർക്ക് സ്വന്തം പുസ്തകം പരിചയപ്പെടുത്താം

നവംബർ ആറിന് ആരംഭിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേള 2024ൽ പ്രകാശനം ചെയ്യുന്ന പ്രവാസികളുടെ പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്താൻ ഇപ്രാവശ്യവും മനോരമ ഒാൺലൈൻ അവസരമൊരുക്കുന്നു.എന്താണ് പുസ്തകത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്, എഴുത്തിന് പിന്നിലെ അനുഭവങ്ങൾ സഹിതം 500 വാക്കുകളിൽ കുറയാതെ സ്വന്തം പുസ്തകം പരിചയപ്പെടത്താം. അതോടൊപ്പം, പുസ്തകം പ്രകാശനം ചെയ്യുന്ന തിയതി, സമയം എന്നിവയുമെഴുതാം. പുസ്തകത്തിന്റെ കവർ (jpeg ഫയൽ), രചയിതാവിന്റെ  5.8 x 4.2 സൈസിലുള്ള പടം (പാസ്പോർട് സൈസ് സ്വീകാര്യമല്ല) എന്നിവ *mynewbook.sibf@gmail.com* എന്ന മെയിലിലേയ്ക്ക് അയക്കുമല്ലോ. സബ്ജക്ടിൽ My BOOK@SIBF 2024 എന്ന് എഴുതാൻ മറക്കരുതേ. കൂടുതൽ വിവരങ്ങൾക്ക്: ഇ– മെയിൽ-  mynewbook.sibf@gmail.com ,  0567 371 376 (വാട്സാപ്)

English Summary:

Jahangir Elayedath's 'Alumni Portal

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT