കുവൈത്ത് ഇന്ത്യന്‍ എംബസി ബി2ബി നെറ്റ് വര്‍ക്കിങ് ഇവന്റ് സംഘടിപ്പിച്ചു
എംബസിയുടെ നേത്യത്വത്തില്‍ ഇന്ത്യന്‍ ടൂറിസത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ബി2ബി നെറ്റ് വര്‍ക്കിങ് ഇവന്റ് മില്ലേനിയം ഹോട്ടലിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ചു.

കുവൈത്ത് സിറ്റി ∙ എംബസിയുടെ നേത്യത്വത്തില്‍ ഇന്ത്യന്‍ ടൂറിസത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ബി2ബി നെറ്റ് വര്‍ക്കിങ് ഇവന്റ് മില്ലേനിയം ഹോട്ടലിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ചു. ഷെയ്ഖ ഇന്‍തിസാര്‍ സേലം അല്‍ അലി അല്‍ സബാഹും കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സൈ്വകയും ചേര്‍ന്ന് ഇവന്റ് ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെ സംരംഭങ്ങളെ ഷെയ്ഖ ഇന്‍തിസാര്‍ അല്‍ സബ പ്രകീര്‍ത്തിച്ചു.
ഈ വര്‍ഷമാദ്യം രാജസ്ഥാനിലെ സന്ദര്‍ശനമടക്കമുള്ള തന്റെ അനുഭവങ്ങളും ഓര്‍മ്മകളും ഷെയ്ഖ ഇന്‍തിസാര്‍ പങ്കുവച്ചു. അഡ്വഞ്ചര്‍, മെഡിക്കല്‍, യോഗ, വൈല്‍ഡ് ലൈഫ്, ലക്ഷ്വറി തുടങ്ങിയ വിനോദ സഞ്ചാരമേഖലകള്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ വലിയ ടൂറിസം സാധ്യതകള്‍ സ്ഥാനപതി ഡോ. ആദര്‍ശ് സൈ്വക എടുത്തുപറഞ്ഞു. യുനെസ്‌കോയുടെ അംഗീകാരമുള്ള 43 ലോക പൈതൃക കേന്ദ്രങ്ങള്‍ ഇന്ത്യയുടെ അഭിമാനമാണ്. എംബസി കഴിഞ്ഞ വര്‍ഷം 8000-ലധികം മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസകള്‍ അനുവദിച്ചു. ഈ വര്‍ഷം അതില്‍ കൂടുതലാണ് പ്രതീക്ഷിക്കുന്നതെന്ന് സ്ഥാനപതി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ നിന്നുള്ള 10 പ്രമുഖ ടൂറിസം സ്ഥാപനങ്ങളിലെ പ്രതിനിധി സംഘം പരിപാടിയില്‍ പങ്കെടുത്തു. കുവൈത്തിലെ നിരവധി ടൂര്‍ ഓപ്പറേറ്റര്‍മാരും ട്രാവല്‍ ഏജന്റുമാരും പരിപാടിയില്‍ സംബന്ധിച്ചു. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ടൂറിസം ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക പ്രതിനിധി സംഘം പ്രാദേശിക ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് സമ്മാനിച്ചു. കുവൈത്ത് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ഇന്ത്യയെ ഉയര്‍ത്തിക്കാട്ടുന്നതിനുള്ള എംബസിയുടെ ഉദ്യമത്തിന്റെ ഭാഗമാണ് 'എസ്പ്ലോറിങ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ 2.0' ബി2ബി നെറ്റ് വര്‍ക്കിങ് ഇവന്റ്.