ഫസ്റ്റ് ഗ്ലോബൽ ചാലഞ്ചിൽ യുഎഇക്ക് വെള്ളിത്തിളക്കം
ദുബായ് ∙ റോബട്ടിക്സിലെ ഒളിംപിക്സ് എന്നറിയിപ്പെടുന്ന ഫസ്റ്റ് ഗ്ലോബൽ ചാലഞ്ചിൽ മികച്ച നേട്ടമുണ്ടാക്കി യുഎഇ ടീം. ഗ്രീസിൽ നടന്ന മത്സരത്തിൽ യുഎഇ വെള്ളി മെഡൽ നേടി.

ദുബായ് ∙ റോബട്ടിക്സിലെ ഒളിംപിക്സ് എന്നറിയിപ്പെടുന്ന ഫസ്റ്റ് ഗ്ലോബൽ ചാലഞ്ചിൽ മികച്ച നേട്ടമുണ്ടാക്കി യുഎഇ ടീം. ഗ്രീസിൽ നടന്ന മത്സരത്തിൽ യുഎഇ വെള്ളി മെഡൽ നേടി. 193 രാജ്യങ്ങൾ മത്സരത്തിൽ പങ്കെടുത്തു. ഫസ്റ്റ് ഗ്ലോബൽ ഗ്രാൻഡ് ചാലഞ്ച് പുരസ്കാരം, സോഷ്യൽ മീഡിയ പുരസ്കാരം, ഇന്റർനാഷണൽ എന്തൂസിയാസം പുരസ്കാരം എന്നിവയും ടീം സ്വന്തമാക്കി.
സ്റ്റെം (സയൻസ്- ടെക്നോളജി- എൻജിനീയറിങ്- കണക്ക്) വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുന്ന യുഎഇ ഫസ്റ്റ് ഗ്ലോബൽ ചാലഞ്ച് പോലുള്ള മത്സരങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ടീം അംഗങ്ങൾ പറഞ്ഞു. ദൃതി ഗുപ്ത, സോഹൻ ലാൽവാനി, അർണവ് മേഹ്ത, വിയാൻ ഗാർഗ്, റിതി പഗ്ദർ, ആര്യൻ ചാമോലി, പ്രശാന്ത് വെങ്കിടേഷ്, സമർഥ് മൂർത്തി, അർജുൻ ഭട്നാഗർ എന്നിവരായിരുന്നു ടീം അംഗങ്ങൾ.
അധ്യാപകരായ അഹിലാൻ സുന്ദർരാജ്, മുഹമ്മദ് മുക്താർ, അലൻ ഡി കൗത്ത് എന്നിവർ പിന്തുണ നൽകി. റോബട്ടിക്സിൽ മികച്ച സേവനം നൽകുന്ന യുണീക് വേൾഡിന്റെ പിന്തുണയോടെ 9 മാസത്തെ പരിശ്രമത്തിലൂടെയാണ് നേട്ടം സ്വന്തമാക്കിയതെന്ന് സിഇഒ ബൻസൻ തോമസ് ജോർജ് പറഞ്ഞു.