ഷാർജ ∙ അക്ഷരക്കൂട്ടം സിൽവർ ജൂബിലിയോടനുബന്ധിച്ചു കലാനിരൂപകൻ ഇ. ജയകൃഷ്ണന്റെ 'പാട്ടിൻറെ വഴികൾ' എന്ന സംഗീതസന്ധ്യ നടത്തി. കെ. രാഘവൻ, ദക്ഷിണാമൂർത്തി, ദേവരാജൻ, ബാബുരാജ് മുതലായ സംഗീത സംവിധായകരുടെയും പി. ഭാസ്കരന്‍, വയലാർ രാമവർമ , ശ്രീകുമാരൻ തമ്പി, ഒ .എൻ.വി കുറുപ്പ് മുതലായവരുടെയും പാട്ടുകൾ ആലപിക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ അക്ഷരക്കൂട്ടം സിൽവർ ജൂബിലിയോടനുബന്ധിച്ചു  കലാനിരൂപകൻ ഇ. ജയകൃഷ്ണന്റെ 'പാട്ടിൻറെ വഴികൾ' എന്ന  സംഗീതസന്ധ്യ നടത്തി.   

 കെ. രാഘവൻ, ദക്ഷിണാമൂർത്തി, ദേവരാജൻ, ബാബുരാജ്  മുതലായ  സംഗീത സംവിധായകരുടെയും  പി. ഭാസ്കരന്‍,  വയലാർ രാമവർമ , ശ്രീകുമാരൻ തമ്പി, ഒ .എൻ.വി കുറുപ്പ്  മുതലായവരുടെയും പാട്ടുകൾ ആലപിക്കുകയും  മലയാള ചലച്ചിത്രഗാനങ്ങളുടെ പിറവി, രചനാ ചരിത്രം, സംഗീത വഴി, ഗാനാലാപത്തിലെ പ്രത്യേകത, സംഗീതത്തിന്റെ സൗന്ദര്യം  എന്നിവ വിശദീകരിക്കുകയും ചെയ്തു.  

ADVERTISEMENT

മുസ്തഫ പാടൂർ(വയലിൻ) , സുരേന്ദ്രൻ ചാലിശ്ശേരി ( തബല ) , ബാബു കുമരനെല്ലൂർ( ഹാർമോണിയം)  എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു. 

'പാട്ടിൻറെ വഴികൾ'  കൺവീനർ കെ. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ഷാർജ ബുക്ക് അതോറിറ്റി എക്‌സ്റ്റേണൽ  അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹൻകുമാർ  ഇ. ജയകൃഷ്ണനെ പൊന്നാടയണയിച്ചു. എഴുത്തുകാരൻ പി . മണികണ്ഠൻ, ശിൽപി  നിസാർ ഇബ്രാഹിം നിർമിച്ച ശിൽപം സമ്മാനിച്ചു. മുസ്തഫ പാടൂർ , സുരേന്ദ്രൻ ചാലിശ്ശേരി , ബാബു കുമരനെല്ലൂർ എന്നിവരെയും  ആദരിച്ചു. സിൽവർ ജൂബിലി ചെയർമാൻ  ഇ.കെ.ദിനേശൻ, ജനറൽ കൺവീനർ റോയി നെല്ലിക്കോട് , ഷാജി ഹനീഫ്, പ്രീതി രഞ്ജിത്ത് , സജ്‌ന അബ്ദുല്ല , ഹമീദ് ചങ്ങരംകുളം, റോജിൻ പൈനുംമൂട് , പ്രവീൺ പാലക്കീൽ , നവാസ് എന്നിവർ പ്രസംഗിച്ചു . പൊന്നാനി കൂട്ടായ്‌മ , പൊന്നാനി എം.ഇ. എസ് കോളജ് അലുമ്‌നേ എന്നിവയ്ക്ക് വേണ്ടി യാക്കൂബ്  ഹസൻ, സക്കീർ , മുജീബ് എന്നിവരുടെ നേതൃത്വത്തിൽ ജയകൃഷ്ണനെയും ഭാര്യ പ്രസീദയെയും ആദരിച്ചു.

English Summary:

E. Jayakrishnan's Paattinte Vazhikal