പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു
മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ആശുപത്രിയിൽ അന്തരിച്ചു.
മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ആശുപത്രിയിൽ അന്തരിച്ചു.
മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ആശുപത്രിയിൽ അന്തരിച്ചു.
റിയാദ് ∙ മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ആശുപത്രിയിൽ അന്തരിച്ചു. പാലക്കാട് മങ്കര, മങ്കുറിശ്ശി, അനീഷ് (43) ആണ് മരിച്ചത്. റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന യുവാവിനെ സ്ട്രോക്ക് വന്നതിനെ തുടർന്ന് ഒപ്പമുള്ളവർ ഷുമൈസി കിങ് സൗദ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അലിയാർ, ഖൈറുന്നീസ എന്നിവർ മാതാപിതാക്കളാണ്. ഭാര്യ. ഫരീഷ മക്കൾ: അൻഷാദ് ,അൻസിയ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സുഹൃത്ത് ഹംസയ്ക്ക് ഒപ്പം റിയാദ് കെഎംസിസി വെൽഫെയർവിങ് ഭാരവാഹികളുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുന്നു.