മസ്കത്തിലെ പാർക്കിങ് സംവിധാനത്തിൽ മാറ്റം
തലസ്ഥാനത്തെ പാർക്കിങ് സംവിധാനങ്ങളിൽ മാറ്റങ്ങളുമായി മസ്‌കത്ത് നഗരസഭ
തലസ്ഥാനത്തെ പാർക്കിങ് സംവിധാനങ്ങളിൽ മാറ്റങ്ങളുമായി മസ്‌കത്ത് നഗരസഭ
തലസ്ഥാനത്തെ പാർക്കിങ് സംവിധാനങ്ങളിൽ മാറ്റങ്ങളുമായി മസ്‌കത്ത് നഗരസഭ
മസ്‌കത്ത് ∙ തലസ്ഥാനത്തെ പാർക്കിങ് സംവിധാനങ്ങളിൽ മാറ്റങ്ങളുമായി മസ്‌കത്ത് നഗരസഭ . ഇനി മുതൽ മുൻകൂട്ടി റിസർവ് ചെയ്യാതെ വാഹനങ്ങൾ പാർക്ക് ചെയാൻ പാടില്ലെന്ന് അധികൃതർ നിർദേശിച്ചു. ബൗശർ വിലായത്തിലെ അൽ ഖുവൈറിലും ഗുബ്രയിലും പൊതു പാർക്കിങ് ഏരിയകളിൽ സ്മാർട്ട് സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സെൻസറുകൾ വഴി റിസർവ് ചെയ്യാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് എളുപ്പത്തിൽ കണ്ടെത്താനാകും.
പാർക്കിങ് സേവനവുമായി ബന്ധപ്പെട്ട സ്മാർട്ട് സംവിധാനങ്ങൾ നടപ്പിലാക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്. പാർക്കിങ് ഏരിയകളിൽ സ്ഥാപിച്ചിരിക്കുന്ന സെൻസറുകൾ റിസർവേഷൻ ഇല്ലാതെ പാർക്ക് ചെയ്ത വാഹനങ്ങളെ തിരിച്ചറിയും. ബലദിയത്തി ആപ്ലിക്കേഷൻ വഴിയും 90091 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചും റിസർവേഷൻ നടത്താം.