‘ വന്ധ്യത മാറ്റും വ്യാജന്മാർ!’; സൗദിയിൽ സ്വദേശി വനിതയും അറബ് പൗരനും പിടിയിൽ
സൗദി അറേബ്യയിലെ ഹായിൽ മേഖലയിൽ ലൈസൻസില്ലാതെ ചികിത്സ നടത്തിയ സ്വദേശി വനിതയും അറബ് പൗരനും പിടിയിലായി.
സൗദി അറേബ്യയിലെ ഹായിൽ മേഖലയിൽ ലൈസൻസില്ലാതെ ചികിത്സ നടത്തിയ സ്വദേശി വനിതയും അറബ് പൗരനും പിടിയിലായി.
സൗദി അറേബ്യയിലെ ഹായിൽ മേഖലയിൽ ലൈസൻസില്ലാതെ ചികിത്സ നടത്തിയ സ്വദേശി വനിതയും അറബ് പൗരനും പിടിയിലായി.
ജിദ്ദ ∙ സൗദി അറേബ്യയിലെ ഹായിൽ മേഖലയിൽ ലൈസൻസില്ലാതെ ചികിത്സ നടത്തിയ സ്വദേശി വനിതയും അറബ് പൗരനും പിടിയിലായി. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
പിടിയിലായവർ സമൂഹ മാധ്യമങ്ങളിലൂടെ വന്ധ്യത, ഗ്രന്ഥികൾ, രക്തം കട്ടപിടിക്കൽ എന്നീ രോഗങ്ങൾക്ക് ചികിത്സ നൽകുന്നുവെന്ന് തെറ്റായ അവകാശവാദം ഉന്നയിച്ചിരുന്നു. ലൈസൻസ് ഇല്ലാതെ ചികിത്സ നൽകുന്നത് സൗദി അറേബ്യയിൽ ഗുരുതരമായ കുറ്റമാണ്. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ആരോഗ്യ ഉപദേശങ്ങൾ വിശ്വസിക്കരുത്. എല്ലായ്‌പ്പോഴും ലൈസൻസ് ഉള്ള ആരോഗ്യ പ്രവർത്തകരെ മാത്രമേ സമീപിക്കാവൂ എന്നും മന്ത്രാലയം അറിയിച്ചു.