യുഎഇയിലെ എട്ട് സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ കൂട്ടയ്മയായ ഉമയുടെ (യുണൈറ്റഡ് മലയാളി അസോസിയേഷൻ) ഈ വർഷത്തെ ഓണാഘോഷം ലുലു പൊന്നോണം എന്ന പേരിൽ ഈ മാസം 13 ന് നടത്തും.

യുഎഇയിലെ എട്ട് സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ കൂട്ടയ്മയായ ഉമയുടെ (യുണൈറ്റഡ് മലയാളി അസോസിയേഷൻ) ഈ വർഷത്തെ ഓണാഘോഷം ലുലു പൊന്നോണം എന്ന പേരിൽ ഈ മാസം 13 ന് നടത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിലെ എട്ട് സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ കൂട്ടയ്മയായ ഉമയുടെ (യുണൈറ്റഡ് മലയാളി അസോസിയേഷൻ) ഈ വർഷത്തെ ഓണാഘോഷം ലുലു പൊന്നോണം എന്ന പേരിൽ ഈ മാസം 13 ന് നടത്തും. രാവിലെ 7.30 മുതൽ രാത്രി 10.30 വരെ ദുബായ് അൽ നാസർ ലിഷർ ലാൻഡിലാണ് പരിപാടി.

പൂക്കളമത്സരം, കലാപരിപാടികൾ, ഓണസദ്യ,ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും. വൈകീട്ട് 6.30ന് മിമിക്രി കലാകാരൻ കെ. എസ്. പ്രസാദിന്റെ സംവിധാനത്തിൽ മിമിക്സ്-സംഗീത ഷോ അരങ്ങേറും. ഗായകരായ നിത്യ മാമൻ, വിവേകാനന്ദൻ, നിസാം, വൈഗ, ഫർഹാൻ നവാസ്, മിമിക്രി കലാകാരൻ അരുൺ ഗിന്നസ്, സ്റ്റാൻഡ് -അപ് കൊമേഡിയൻ റെജി രാമപുരം എന്നിവർ പരിപാടികൾ അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. നാലായിരത്തോളം പേർ ഓണാഘോഷത്തിൽ പങ്കെടുക്കും.

ADVERTISEMENT

മിമിക്സ്-സംഗീത ഷോ പൊതുജനങ്ങൾക്ക് സൗജന്യമായി കാണാം. പരിപാടിയുടെ ബ്രോഷർ ജനറൽ കൺവീനർ ടി. ടി. യേശുദാസ് ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ദുബായ് ആൻഡ് നോർത്തേൺ എമിറേറ്റ്സ് റീജനൽ ഡയറക്ടർ കെ. പി. തമ്പാന് നൽകി പ്രകാശനം ചെയ്തു. ഉമയുമായി സഹകരിച്ച് തുടർച്ചയായ പതിമൂന്നാം വർഷമാണ് ഓണാഘോഷം നടത്തുന്നതെന്ന് കെ. പി. തമ്പാൻ പറഞ്ഞു.

വിവിധ സംഘടനകളുടെ ഐക്യവേദി എന്ന നിലയിൽ 26 മത്തെ വർഷമാണ് ഉമ ഓണാഘോഷം നടത്തുന്നത്. ഭാവന ആർട്സ് സൊസൈറ്റി, ഓർമ, കൈരളി കലാ കേന്ദ്രം, പ്രിയദർശിനി, എലൈറ്റ് ആർട്സ് ക്ലബ്, ഇന്ത്യൻ ആർട്സ് സൊസൈറ്റി, അമൃതം, ഇന്ത്യൻ റിലീഫ് കമ്മിറ്റി എന്നീ സംഘടനകളാണ് ഉമയിൽ ഉള്ളത്.

ADVERTISEMENT

ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ദുബായ് ആൻഡ് നോർത്തേൺ എമിറേറ്റ്സ് ഓപ്പറേഷൻസ് മാനേജർ വി. സി. സലിം, ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥരായ ഫദലു, സക്കീർ, വിവിധ സംഘടനാ ഭാരവാഹികളായ കെ. കെ. നാസർ, കരിം വെങ്കിടങ്ങ്, ഖാലിദ് തൊയക്കാവ്, ജയപ്രകാശ്, അജിത്, കലാധർ ദാസ്, അശോക് പിള്ള എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

English Summary:

United Malayali Association conducts Onam Celebration

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT