അജ്മാൻ പ്രവാസി സാഹിത്യോത്സവ് നവംബർ 3ന്
അജ്മാൻ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പ്രവാസി സാഹിത്യോത്സവ് നവംബർ 3 ന് അജ്മാൻ ഉമ്മുൽ മുഅമിനീൻ ഓഡിറ്റോറിയത്തിൽ നടക്കും.

അജ്‌മാൻ ∙ അജ്‌മാൻ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പ്രവാസി സാഹിത്യോത്സവ് നവംബർ 3 ന് അജ്മാൻ ഉമ്മുൽ മുഅമിനീൻ ഓഡിറ്റോറിയത്തിൽ നടക്കും. കലാ സാഹിത്യ മേഖലയിൽ പ്രവാസി യുവതയുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടിയുള്ള സാഹിത്യോത്സവിന്റെ പതിനാലാമത് പതിപ്പാണ് ഇത്തവണ നടക്കുന്നത്.
അബ്ദുൽ ബഷീര്‍ സഖാഫി നേതൃത്വത്തിൽ അബ്ദു റസാഖ് ഹാറൂനി, സകരിയ്യ ശാമിൽ ഇർഫാനി, അബ്ദു റഷീദ് ഹാജി, മുഹമ്മദ് ബാഖവി, അബ്ദുൽ ജബ്ബാർ, ഷാഫി സഖാഫി, അബ്ദുൽ ഹമീദ്, അബ്ദുൽ ജലീൽ, അബു സന, അബ്ദുൽ മജീദ് മുസ്‌ലിയാർ, അഷ്‌റഫ് ഹാജി വാടാനപ്പള്ളി എന്നിവർ അംഗങ്ങശായ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചു. ഷിഹാബ് സഖാഫി (ചെയർമാൻ ), അബ്ദുല്‍ ലത്തീഫ് ഇർഫാനി(ജനറൽ കൺവീനർ), സിദ്ദീഖ് അമാനി (ഫൈനാൻസ് കൺവീനർ), അബ്ദുനാസർ സഅദി, ഹംസ സഖാഫി, മുജീബ് സഅദി, സിദ്ദീഖ് അസ്ഹരി, ഇബ്രാഹിം സഖാഫി, ഷിഹാബ് മട്ടന്നൂർ, ഉബൈദ് അസ്ഹരി, അലി ദമാസ്,അൻവർ സാദാത്ത് (വൈസ് ചെയ), കമാൽ ചേലേരി, കബീർ, ലബീബ് നരിക്കുനി, അനസ് കയ്യം, ഉബൈദ് ചെട്ടിപ്പടി, യൂനുസ് നൂറാനി, അബ്ദുൽ ജബ്ബാർ (ജോയിന്റ് കൺവീനർ).
ഫാമിലി, യൂനിറ്റ്, സെക്ടർ സാഹിത്യോത്സവികളിൽ പ്രതിഭ തെളിയിച്ച ആയിരത്തോളം പേരാണ് പങ്കെടുക്കുക. ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലായ് ആംഗ്യപ്പാട്ട്, ചിത്ര രചന, കഥ രചന, ഖവാലി, ദഫ്, ഖസീദ, നശീദ തുടങ്ങി 99 ഇനങ്ങളിൽ ആണ് മത്സരം.