മനോരമ ദുബായിൽ ഒരുക്കുന്ന വിദ്യാരംഭത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ
ദുബായ് ഷെയ്ഖ് സായിദ് റോഡിൽ ജെംസ് വെല്ലിങ്ടൻ ഇന്റർനാഷനൽ സ്കൂളിൽ രാവിലെ 6.30 മുതൽ 9.30 വരെയാണ് വിദ്യാരംഭം. ഇന്ത്യയ്ക്കു പുറത്ത് മനോരമ സംഘടിപ്പിക്കുന്ന ഏക വിദ്യാരംഭമാണ് ദുബായിലേത്.

ദുബായ് ∙ അറിവിന്റെ അക്ഷരമുറ്റത്തേക്ക് പ്രവാസി കുരുന്നുകളെ ആനയിക്കാൻ മലയാള മനോരമ ദുബായിൽ ഒരുക്കുന്ന വിദ്യാരംഭം അല്‍പസമയത്തിനകം ആരംഭിക്കും. ദുബായ് ഷെയ്ഖ് സായിദ് റോഡിൽ ജെംസ് വെല്ലിങ്ടൻ ഇന്റർനാഷനൽ സ്കൂളിൽ രാവിലെ 6.30 മുതൽ 9.30 വരെയാണ് വിദ്യാരംഭം.
ഇന്ത്യയ്ക്കു പുറത്ത് മനോരമ സംഘടിപ്പിക്കുന്ന ഏക വിദ്യാരംഭമാണ് ദുബായിലേത്. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറും സാഹിത്യകാരനുമായ ജോസ് പനച്ചിപ്പുറം എന്നിവരാണ് കുഞ്ഞുങ്ങൾക്ക് ഹരിശ്രീ കുറിക്കുക. മറുനാട്ടിലാണെങ്കിലും നാടിന്റെ സംസ്കാരവും പൈതൃകവും മുറുകെപ്പിടിച്ചാണ് ചടങ്ങുകൾ.
എഴുത്തിനിരിക്കുന്ന കുരുന്നുകൾക്ക് കൈനിറയെ സമ്മാനങ്ങളും ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റും നൽകും. ദുബായ് മെട്രോ റെഡ് ലൈനിൽ ഇൻഷുറൻസ് മാർക്കറ്റ് (മഷ്റഖ്) സ്റ്റേഷനും ഇന്റർനെറ്റ് സിറ്റി സ്റ്റേഷനും മധ്യേ അൽസുഫൂഹ്-1ലാണ് ജെംസ് വെല്ലിങ്ടൻ ഇന്റർനാഷനൽ സ്കൂൾ. ഫോൺ: 043748920.