ലഹരിമരുന്ന് വിതരണം: ഇന്ത്യക്കാരന് ദമാമിൽ അറസ്റ്റില്‍
ലഹരിമരുന്ന് വിതരണം നടത്തിയ കേസിൽ ഇന്ത്യന്‍ യുവാവിനെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് അറസ്റ്റ് ചെയ്തു.

ദമാം∙ ലഹരിമരുന്ന് വിതരണം നടത്തിയ കേസിൽ ഇന്ത്യന്‍ യുവാവിനെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന പ്രതിയുടെ പക്കല്‍ ഹഷീഷും വന്‍ തുകയും കണ്ടെത്തി. ചോദ്യം ചെയ്യല്‍ അടക്കമുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ലഹരി കടത്ത്, വിതരണ മേഖകളില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളില്‍ 995 എന്ന നമ്പറിലും ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്ത് സ്വദേശികളും വിദേശികളും സഹകരിക്കണം. ലഹരി കടത്ത്, വിതരണക്കാരെ കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി കൈമാറുമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ പറഞ്ഞു.