മനസ്സിനെ മനസ്സിലാക്കാൻ 21 പാഠങ്ങളുമായി ലിജോ ലാലു
ഷാർജ ∙ ജീവിതവിജയം നേടുന്നതിനായുള്ള പ്രചോദനാത്മകമായ വാക്കുകൾ കേൾക്കാനും വായിക്കാനും ഇഷ്ടമില്ലാത്തതവരായി ആരുമുണ്ടാകില്ല.
ഷാർജ ∙ ജീവിതവിജയം നേടുന്നതിനായുള്ള പ്രചോദനാത്മകമായ വാക്കുകൾ കേൾക്കാനും വായിക്കാനും ഇഷ്ടമില്ലാത്തതവരായി ആരുമുണ്ടാകില്ല.
ഷാർജ ∙ ജീവിതവിജയം നേടുന്നതിനായുള്ള പ്രചോദനാത്മകമായ വാക്കുകൾ കേൾക്കാനും വായിക്കാനും ഇഷ്ടമില്ലാത്തതവരായി ആരുമുണ്ടാകില്ല.
ഷാർജ ∙ ജീവിതവിജയം നേടുന്നതിനായുള്ള പ്രചോദനാത്മകമായ വാക്കുകൾ കേൾക്കാനും വായിക്കാനും ഇഷ്ടമില്ലാത്തതവരായി ആരുമുണ്ടാകില്ല. പലരും അതെല്ലാം ഉൾക്കൊണ്ട് സ്വയം പരിവർത്തനത്തിന് വിധേയരാകുന്നു. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ എല്ലാ വർഷവും മോട്ടിവേഷനൽ വിഭാഗത്തിൽപ്പെടുത്താവുന്ന പുസ്തകം ചുരുങ്ങിയത് ഒന്നെങ്കിലും പ്രകാശനം ചെയ്യാറുണ്ട്. യുഎഇയിൽ പ്രവാസിയായ ലിജോ ലാലു ഇപ്രാവശ്യം മനസ്സിനെ മനസ്സിലാക്കാൻ 21 പാഠങ്ങളുമായി എത്തുന്നു. തന്റെ എഴുത്തനുഭവം പങ്കിടുകയാണ് ഇദ്ദേഹം:
ഞാൻ എന്നെത്തന്നെ മാറ്റാൻ വേണ്ടി അനേകം പുസ്തകങ്ങൾ വായിക്കുകയും പല പല ക്ലാസ്സുകളിൽ പങ്കെടുക്കുകയും ചെയ്തു. പക്ഷേ ആ കിട്ടിയ അറിവുകൾ പുസ്തകം വായിച്ചു തീർന്നു കുറേ നാൾ കഴിയുമ്പോൾ മറന്നു പോകുന്നു. ജീവിതത്തിൽ ഒരു മാറ്റവും സംഭവിക്കുന്നില്ല. ഒരു നാൾ യാദൃച്ഛികമായാണ് ഇത്തരമൊരു വാക്യം കാണാൻ ഇടയായത്: കേൾക്കുമ്പോൾ നമ്മൾ മറക്കുന്നു, കാണുമ്പോൾ നമ്മൾ ഓർക്കുന്നു, ചെയ്യുമ്പോൾ നമ്മൾക്ക് മനസ്സിലാകുന്നു. അതിനുശേഷം ഞാൻ മനസ്സിനെ പൂർണരീതിയിൽ മനസ്സിലാക്കാൻ മൈൻഡ് മോഡൽ ഉണ്ടോ എന്ന് അന്വേഷിക്കുകയും അന്വേഷണത്തിന്റെ ഫലമായി ഡേവിഡ് ഷിർമെർ വെബിനാറിൽ നിന്ന് ഒരു മോഡൽ ലഭിക്കുകയും ചെയ്തു.
ആ മോഡൽ ചരിത്രം പഠിച്ചപ്പോൾ 1934ൽ തർമാൻ ഫ്ലീറ്റ് ആണ് ആ മോഡൽ ലോകത്തിന് ആദ്യമായി പരിചയപ്പെടുത്തിയതെന്ന് മനസിലായി. അദ്ദേഹത്തിന്റെ ക്ലിനിക്കിൽ വരുന്നവർക്ക് മൈൻഡ് മോഡൽ വച്ച് മനസ്സിനെക്കുറിച്ചുള്ള അറിവുകൾ പറഞ്ഞു കൊടുത്തപ്പോൾ അവരുടെ ജീവിതം വേഗത്തിൽ മാറ്റം സംഭവിക്കുന്നതായി അദ്ദേഹത്തിന് ബോധ്യമായി. ശിഷ്യൻ തയാറാകുമ്പോൾ ഗുരു പ്രത്യക്ഷപ്പെടുന്നു എന്ന് ഉപനിഷത്തിൽ പറഞ്ഞത് പോലെ എന്റെ ജീവിതത്തിലും ഗുരുക്കൾ പ്രത്യക്ഷപ്പെട്ടു. എന്റെ ഗുരുനാഥൻ ആയ ഡോ. ജയപ്രകാശിൽ നിന്ന് നിന്ന് മൈന്‍ഡ് യൂസർ മാന്വൽ ലഭിക്കുകയും ആ ലഭിച്ച വിലപ്പെട്ട അറിവിന്റെ രത്നങ്ങൾ വേഗത്തിൽ തന്നെ എന്റെ ഉള്ളിലേക്ക് കയറുകയും ചെയ്തു.
അതുപോലെ തന്നെ എന്റെ മെന്റർ ആയ ശ്രീകാന്തിന്റെ ക്ലാസ്സിലൂടെ കിട്ടിയ അറിവുകൾ എന്നെ മനസ്സിനെ കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചു. ഈ കിട്ടിയ അറിവുകൾ ഞാൻ തർമാൻ ഫ്ലീറ്റ് മോഡൽ എടുത്തു എന്റേതായ രീതിയിൽ കസ്റ്റമൈസ് ചെയ്തു എന്റെ ജീവിതത്തിൽ ഉപയോഗിച്ചപ്പോൾ എനിക്ക് മാറ്റം വരുന്നത് കണ്ടു തുടങ്ങി. ഞാൻ മനസ്സിനെക്കുറിച്ച് പഠിച്ച കാര്യങ്ങൾ ഒറ്റ കാർഡ് ആക്കി ദിനവും രാവിലെ അത് നോക്കി. എനിക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ആ കാർഡിലെ ആശയങ്ങളാണ് മനസ്സിനെ മനസ്സിലാക്കാൻ 21 പാഠങ്ങൾ എന്ന പുസ്തകത്തിന്റെ പിറവിക്കു കാരണം. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നവംബര്‍ 12ന് ഉച്ചയ്ക്ക് 12.30 നാണ് പുസ്തകത്തിന്റെ പ്രകാശനം.
∙ എഴുത്തുകാർക്ക് സ്വന്തം പുസ്തകം പരിചയപ്പെടുത്താം
നവംബർ ആറിന് ആരംഭിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേള 2024ൽ പ്രകാശനം ചെയ്യുന്ന പ്രവാസികളുടെ പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്താൻ ഇപ്രാവശ്യവും മനോരമ ഒാൺലൈൻ അവസരമൊരുക്കുന്നു.എന്താണ് പുസ്തകത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്, എഴുത്തിന് പിന്നിലെ അനുഭവങ്ങൾ സഹിതം 500 വാക്കുകളിൽ കുറയാതെ സ്വന്തം പുസ്തകം പരിചയപ്പെടത്താം. അതോടൊപ്പം, പുസ്തകം പ്രകാശനം ചെയ്യുന്ന തിയതി, സമയം എന്നിവയുമെഴുതാം. പുസ്തകത്തിന്റെ കവർ (jpeg ഫയൽ), രചയിതാവിന്റെ 5.8 x 4.2 സൈസിലുള്ള പടം (പാസ്പോർട് സൈസ് സ്വീകാര്യമല്ല) എന്നിവ *mynewbook.sibf@gmail.com* എന്ന മെയിലിലേയ്ക്ക് അയക്കുമല്ലോ. സബ്ജക്ടിൽ My BOOK@SIBF 2024 എന്ന് എഴുതാൻ മറക്കരുതേ. കൂടുതൽ വിവരങ്ങൾക്ക്: ഇ– മെയിൽ- mynewbook.sibf@gmail.com , 0567 371 376 (വാട്സാപ്