ദുബായ് ∙ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ റോഡിന് കുറുകെ നടന്നതിന് ഈ വർഷം ഇതുവരെ ദെയ്റ നൈഫ് പൊലീസ് 37 കാൽനടയാത്രക്കാർക്ക് 400 ദിർഹം വീതം പിഴ ചുമത്തി.

ദുബായ് ∙ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ റോഡിന് കുറുകെ നടന്നതിന് ഈ വർഷം ഇതുവരെ ദെയ്റ നൈഫ് പൊലീസ് 37 കാൽനടയാത്രക്കാർക്ക് 400 ദിർഹം വീതം പിഴ ചുമത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ റോഡിന് കുറുകെ നടന്നതിന് ഈ വർഷം ഇതുവരെ ദെയ്റ നൈഫ് പൊലീസ് 37  കാൽനടയാത്രക്കാർക്ക് 400 ദിർഹം വീതം പിഴ ചുമത്തി.  അപകടകരമായ രീതിയിൽ റോഡിന് കുറുകെ കടന്നതിനും ട്രാഫിക് സിഗ്നലുകൾ അവഗണിച്ച് സ്വന്തം ജീവനും മറ്റുള്ളവർക്കും അപകടമുണ്ടാക്കിയതിനുമാണ് നൈഫ് പൊലീസ് 37 കാൽനടയാത്രക്കാർക്ക് പിഴ ചുമത്തിയത്. ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 89 പ്രകാരം കാൽനട ട്രാഫിക് സിഗ്നലുകളുടെ ലംഘനമോ അനധികൃത സ്ഥലങ്ങളിൽ ക്രോസ് ചെയ്യുന്നതിനോ 400 ദിർഹം പിഴ ലഭിക്കും.  

കഴിഞ്ഞ വർഷം 8 മരണം; 339 പേർക്ക് പരുക്ക്
കഴിഞ്ഞ വർഷം നിർദിഷ്ട സ്ഥലങ്ങളിൽ അല്ലാത്തിടത്ത് ആളുകൾ റോഡിന് കുറുകെ കടക്കുന്നതിനിടെ റൺ ഓവർ അപകടങ്ങളിൽ എട്ട് പേർ മരിക്കുകയും 339 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 2023-ൽ 44,000 കാൽനടയാത്രക്കാർക്ക് ജായ് വാക്കിങ്ങിന് പിഴ ചുമത്തി. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതിനെക്കുറിച്ച് കാൽനടയാത്രക്കാർക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയതായി നൈഫ് പൊലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ബ്രി. ഒമർ മൂസ അഷൂർ പറഞ്ഞു. കാൽനടയാത്രക്കാർ ക്രോസിങ് മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും റോഡിൽ വാഹനങ്ങളില്ലെന്ന് ഉറപ്പാക്കണമെന്നും  അഭ്യർഥിച്ചു. റോഡ് സുരക്ഷ കാൽനടയാത്രക്കാരും ഡ്രൈവർമാരും തമ്മിലുള്ള കൂട്ടുത്തരവാദിത്തമാണ്. നിയുക്ത സ്ഥലത്ത് അല്ലാതെ റോഡിന് കുറുകെ കടക്കുന്നവരിൽ ഏഷ്യൻ കാൽനടയാത്രക്കാരാണ് കൂടുതൽ. ദെയ്റ നൈഫിൽ ഒട്ടേറെ മലയാളികൾ വ്യാപാരം നടത്തുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരും പിഴ ചുമത്തപ്പെട്ടവരിൽ ഉൾപ്പെടും. നിയുക്ത ക്രോസിങ്ങുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുന്നതിൽ പരാജയപ്പെടുന്ന ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണെന്നും അറിയിച്ചു. 

English Summary:

Deira Naif police fines 37 pedestrians for jaywalking