2034-ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത് സൗദി അറേബ്യയായിരിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം ഡിസംബർ 11-ന് നടക്കും.

2034-ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത് സൗദി അറേബ്യയായിരിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം ഡിസംബർ 11-ന് നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2034-ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത് സൗദി അറേബ്യയായിരിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം ഡിസംബർ 11-ന് നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ∙ 2034-ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത് സൗദി അറേബ്യയായിരിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം ഡിസംബർ 11-ന് നടക്കും. ഇതോടെ സൗദിയിൽ ഒരുക്കങ്ങൾക്ക് വേഗം കൂടിയിരിക്കുകയാണ്. ഫ്രാൻസിലെ പാരിസിൽ ജൂലൈ 27-ന് ലോകകപ്പിനുള്ള ബിഡ് സൗദി അറേബ്യ ഔദ്യോഗികമായി സമർപ്പിച്ചിരുന്നു.

ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന നഗരങ്ങളിലും സപ്പോർട്ടിങ് നഗരങ്ങളിലുമായി 2,30,000-ലധികം ഹോട്ടൽ മുറികൾ ഫുട്ബോൾ ആരാധകർക്ക് ലഭ്യമാക്കും. മത്സരത്തിൽ പങ്കെടുക്കുന്ന 48 ടീമുകൾക്കും അവരെ അനുഗമിക്കുന്ന പ്രതിനിധി സംഘങ്ങൾക്കും 15 നഗരങ്ങളിൽ 72 സ്റ്റേഡിയങ്ങൾ ഉൾപ്പെടെ 132 പരിശീലന കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT

റിയാദ്, ജിദ്ദ, അൽ ഖോബാർ, അബഹ, നിയോം എന്നീ അഞ്ച് പ്രധാന നഗരങ്ങളിലായി 15 ആധുനിക സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഇതിൽ 11 എണ്ണം പൂർണ്ണമായും പുതുതായി നിർമിക്കുന്നവയാണ്. സൗദിയുടെ തലസ്ഥാനമായ റിയാദിൽ 8 സ്റ്റേഡിയങ്ങൾ നിർമിക്കും. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് 92,000-ത്തിലധികം പ്രേക്ഷകരെ ഉൾക്കൊള്ളാൻ കഴിയുന്ന കിങ് സൽമാൻ സ്റ്റേഡിയമാണ്. ഈ സ്റ്റേഡിയത്തിൽ ടൂർണമെന്‍റിന്‍റെ ഉദ്ഘാടനവും ഫൈനലും നടക്കും.

കിങ് ഫഹദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയം നവീകരിക്കുന്നതിനൊപ്പം, 70,000-ലധികം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയവും ഖിദ്ദിയയിൽ നിർമിക്കും. ലോകത്തെ അമ്പരിപ്പിക്കുന്ന ആധുനിക സ്റ്റേഡിയങ്ങൾ നിർമിക്കാനാണ് സൗദി ലക്ഷ്യമിടുന്നത് . രാജ്യത്തിന്റെ വിവിധ കോണുകളിൽ നിർമിക്കപ്പെടുന്ന ഈ സ്റ്റേഡിയങ്ങൾ, രാജ്യത്തിന്റെ സാംസ്കാരിക പൈതൃകവും ഭൂപ്രകൃതിയും പ്രതിഫലിപ്പിക്കുന്ന ഒരേ സമയം അത്യാധുനിക സാങ്കേതിക വിദ്യകളുടെ അത്ഭുതകരമായ സംയോജനമാണ്.

ADVERTISEMENT

ജിദ്ദയിൽ നിർമിക്കുന്ന സ്റ്റേഡിയം പ്രാദേശിക പൈതൃകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രൂപകൽപന ചെയ്തിരിക്കുന്നു. ഈ സ്റ്റേഡിയം, ജിദ്ദയുടെ സമ്പന്നമായ ചരിത്രവും വാസ്തുശില്പവും പ്രതിഫലിപ്പിക്കുന്ന ഒരു കലാസൃഷ്ടിയായിരിക്കും. കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ നിർമിക്കുന്ന മറ്റൊരു സ്റ്റേഡിയം ചെങ്കടലിലെ പവിഴപ്പുറ്റുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് രൂപകൽപന ചെയ്തത്. 

അൽ ഖോബാരിലെ അറാംകോ സ്റ്റേഡിയം അറേബ്യൻ ഗൾഫിന്‍റെ തീരത്ത് സ്ഥിതി ചെയ്യും. തിരമാലകളുടെ ആകൃതി അനുകരിക്കുന്ന ചലനാത്മക രൂപകൽപനയാണ് ഈ സ്റ്റേഡിയത്തിന്‍റെ പ്രത്യേകത. ഈ സ്റ്റേഡിയം, പ്രകൃതിയുമായുള്ള അനന്യമായ ബന്ധത്തെ പ്രതിനിധീകരിക്കുന്നു. അബഹയിൽ കിങ് ഖാലിദ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിന്‍റെ ശേഷി 45,000-ലധികം കാണികള്‍ക്ക് ഒരേ സമയം കളികാണുന്നതിനുള്ള തരത്തിലുള്ള വർധിപ്പിക്കും. പർവതനിരകളാൽ ചുറ്റപ്പെട്ട അബഹയിൽ ഈ സ്റ്റേഡിയം ഒരു പ്രധാന ആകർഷണമായി മാറും.

ADVERTISEMENT

"ദി ലൈൻ" എന്ന ഭാവി നഗരമായി രൂപകൽപ്പന ചെയ്യപ്പെട്ട നിയോമിൽ നിർമിക്കുന്ന സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വ്യത്യസ്തമായ സ്റ്റേഡിയങ്ങളിൽ ഒന്നായിരിക്കും. 350 മീറ്ററിൽ അധികം ഉയരമുള്ള ഈ സ്റ്റേഡിയം കാറ്റിനെയും സൗരോർജ്ജത്തെയും ആശ്രയിച്ചായിരിക്കും പ്രവർത്തിക്കുക.

English Summary:

FIFA has Revealed the Date that Saudi Arabia will Host the 2034 World Cup

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT