പുത്തൻ ലോകത്തേക്ക് എഐ ജാലകമായി ജൈറ്റക്സ്
ശാസ്ത്ര സാങ്കേതിക, സ്റ്റാർട്ടപ് സമ്മേളനമായ ജൈറ്റക്സിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം.
ശാസ്ത്ര സാങ്കേതിക, സ്റ്റാർട്ടപ് സമ്മേളനമായ ജൈറ്റക്സിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം.
ശാസ്ത്ര സാങ്കേതിക, സ്റ്റാർട്ടപ് സമ്മേളനമായ ജൈറ്റക്സിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം.
ദുബായ് ∙ ശാസ്ത്ര സാങ്കേതിക, സ്റ്റാർട്ടപ് സമ്മേളനമായ ജൈറ്റക്സിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം. നിർമിത ബുദ്ധിയിൽ (എഐ) അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയ്ക്കായി ലോക രാജ്യങ്ങളുടെ സഹകരണം എന്നതാണ് ഈ ജൈറ്റക്സിന്റെ ചിന്താവിഷയം.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രദർശനം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
എഐ ഉൾപ്പെടെ ശാസ്ത്ര സാങ്കേതിക വളർച്ചയിൽ യുഎഇ ഒന്നാംനിര രാജ്യമായി അതിവേഗം വളരുകയാണെന്നു ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 180ൽ അധികം രാജ്യങ്ങളിൽ നിന്ന് 6500 എക്സിബിറ്റർമാരാണ് മേളയിൽ പങ്കെടുക്കുന്നത്. ലോകത്തിലെ പ്രമുഖ ശാസ്ത്ര സാങ്കേതിക കമ്പനികൾ, സർക്കാർ സംരംഭങ്ങൾ, നിക്ഷേപകർ, വിദഗ്ധർ, സ്റ്റാർട്ടപ്പുകൾ, ഗവേഷകർ ഉൾപ്പെടെ മേളയിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിന്റെ സ്റ്റാർട്ടപ് മിഷനും പ്രദർശനത്തിന്റെ ഭാഗമാണ്. മേള 18ന് സമാപിക്കും.