ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് എസ്എംഇ സൂപ്പർമാർക്കറ്റുമായി എച്ടിഐസി ഗ്ലോബൽ
ദുബായ്∙ ബിസിനസ് പ്രൊസസ്സ് സർവീസസ് കമ്പനിയായ എച്ടിഐസി ഗ്ലോബൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി എസ് എം ഇ സൂപ്പർമാർക്കറ്റ് എന്ന വേറിട്ട ആശയം ദുബായ് ജൈറ്റെക്‌സിൽ അവതരിപ്പിച്ചു. ഈ പദ്ധതി പ്രകാരം സംരംഭകർക്ക് അവരുടെ കമ്പനി പ്രവർത്തനങ്ങൾക്കാവശ്യമായ സോഫ്റ്റ്‌വെയർ ഉത്പന്നങ്ങളും സാങ്കേതിക സേവനങ്ങളും ഒരു

ദുബായ്∙ ബിസിനസ് പ്രൊസസ്സ് സർവീസസ് കമ്പനിയായ എച്ടിഐസി ഗ്ലോബൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി എസ് എം ഇ സൂപ്പർമാർക്കറ്റ് എന്ന വേറിട്ട ആശയം ദുബായ് ജൈറ്റെക്‌സിൽ അവതരിപ്പിച്ചു. ഈ പദ്ധതി പ്രകാരം സംരംഭകർക്ക് അവരുടെ കമ്പനി പ്രവർത്തനങ്ങൾക്കാവശ്യമായ സോഫ്റ്റ്‌വെയർ ഉത്പന്നങ്ങളും സാങ്കേതിക സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുവാൻ ലക്ഷ്യമിടുന്നു.
ലോകത്തിലെ പ്രമുഖ സാങ്കേതിക-ബിസിനസ് ഇവന്‍റുകളിലൊന്നായ ജൈറ്റെക്സ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ആശയങ്ങൾക്ക് വേദിയാകാറുണ്ട്. സംരംഭകർക്ക് പ്രത്യേകമായി രൂപകൽപന ചെയ്‌തിരിക്കുന്ന സമഗ്രമായ ബിസിനസ് സപ്പോർട്ട് സൊല്യൂഷനുകൾ ഈ ഇവന്‍റിന്‍റെ ഭാഗമായി പല ടെക് കമ്പനികളും അവതരിപ്പിക്കാറുണ്ട്. ഈ വർഷത്തെ ജൈറ്റക്സിൽ സാങ്കേതികവിദ്യയുടെ ഭാവിയെക്കുറിച്ചും വ്യവസായങ്ങളുടെ മാറ്റത്തിനുള്ള പങ്കിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തിരുന്നു.
എച്ടിഐസി ഗ്ലോബൽ അവതരിപ്പിച്ച എസ്എംഇ സൂപ്പർമാർക്കറ്റ് എന്ന ആശയം ഐടി, എച് ആർ, ഡിജിറ്റൽ മാർക്കറ്റിങ് , അക്കൗണ്ടിങ്, ഫിനാൻസ്, ഇആർപി, വെബ് സൈറ്റ് ഡെവലപ്മെന്‍റ് ഉൾപ്പെടെ ഒട്ടേറെ സാങ്കേതിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ഏകജാലക സംവിധാനമാണ്. യുഎഇയിലെയും ആഗോളതലത്തിലെയും ചെറുകിട സംരംഭങ്ങൾ കുറഞ്ഞ ബജറ്റും പരിമിതമായ സാങ്കേതിക പരിജ്ഞാനവും കാരണം അതിവേഗം മുന്നേറുന്ന വിപണിയിൽ മത്സരക്ഷമത നിലനിർത്തുന്നതിൽ പരാജയപ്പെടുന്നു. ടെക്, ഫിനാൻസ്, റീട്ടെയിൽ, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിലെ ഇടത്തരം സംരംഭങ്ങളുടെ ആവശ്യങ്ങൾക്കായി രൂപകൽപന ചെയ്ത സോഫ്റ്റ്‌വെയർ ഉത്പന്നങ്ങളും സാങ്കേതിക സേവനങ്ങളും ലഭ്യമാക്കുന്നതിലൂടെ ചെറുകിട സംരഭങ്ങൾക്ക് വിപണിക്ക് അനുസൃതമായി മുന്നേറുവാൻ സഹായിക്കുക എന്ന ലക്ഷ്യമാണ് ഈ നൂതന ആശയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സിഇഒ ഡിന്‍റോ അക്കര പറഞ്ഞു.
എസ് എംഇ സൂപ്പർമാർക്കറ്റ് എന്നത് സാങ്കേതിക സേവനങ്ങൾ നൽകുന്നതിന് മാത്രമല്ല, ചെറുകിട സംരംഭങ്ങളുടെ പൊതുവായ പ്രതിസന്ധികളെ മറികടക്കാനുള്ള സാഹചര്യം ഉണ്ടാക്കി, സംരംഭത്തിന്‍റെ വലുപ്പമോ ബജറ്റോ പരിഗണിക്കാതെ അവരെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വിദഗ്ദ്ധരാക്കുന്നതിനുള്ള പദ്ധതി കൂടിയാണ്. ഈ ആശയം സുപ്രധാന മേഖലകളിൽ ഇടത്തരം സംരഭങ്ങളെ സഹായിക്കുന്നതാണ്. ബിസിനസുകളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുവാനും സുസ്ഥിരവികസനം ഉറപ്പുവരുത്തുവാനുമുള്ള സാങ്കേതിക സേവനങ്ങൾ കഴിഞ്ഞ 16 വർഷമായി എച്ടിഐസി ഗ്ലോബൽ നൽകി വരുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 971 50 757 4172.