ദുബായിൽ ഖുർആൻ സമ്മേളനം നടത്തി
നാസ്തികവാദത്തിന് നിലനില്‍പ്പില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് യുക്തിവാദികള്‍ സ്വതന്ത്രചിന്തയുമായി രംഗത്ത് വന്നിട്ടുള്ളതെന്ന് കെഎന്‍എം ഉപാധ്യക്ഷന്‍ ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

ദുബായ് ∙ നാസ്തികവാദത്തിന് നിലനില്‍പ്പില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് യുക്തിവാദികള്‍ സ്വതന്ത്രചിന്തയുമായി രംഗത്ത് വന്നിട്ടുള്ളതെന്ന് കെഎന്‍എം ഉപാധ്യക്ഷന്‍ ഹുസൈന്‍ മടവൂര്‍ പറഞ്ഞു. യുഎഇ ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററും അല്‍മനാര്‍ ഇസ്ലാമിക് സെന്‍ററും സംയുക്തമായി സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്‍റ് എ.പി. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എ. ഹുസൈന്‍, വൈസ് പ്രസിഡന്‍റ് അബ്ദുല്‍ വാഹിദ് മയ്യേരി എന്നിവർ പ്രസംഗിച്ചു. ക്വിസ് മത്സരത്തില്‍ ഫിറോസ് & നൗഷാദ് ടീം, ഷറഫുദ്ദീന്‍ & അഷ്‌റഫ് ടീം, മന്‍സൂര്‍ & ഹംദാന്‍ ശിഹാബ് ടീം എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. അന്താക്ഷരി മത്സരത്തില്‍ ഫാത്വിമ ഷഫീഖ് & ആയിഷ സിദ്ദീഖ് (ഖിസൈസ്, ഒന്നാം സ്ഥാനം), ദില്‍ഫ ഫിറോസ് & ഫലീഹ ഫിറോസ് (ഷാര്‍ജ, രണ്ടാം സ്ഥാനം), ആമിന ഹവ്വ & ആയിഷ ഹയ (ദേര, മൂന്നാം സ്ഥാനം) എന്നിവര്‍ വിജയികളായി.
അബ്ദുറഹിമാന്‍ തെയ്യമ്പാട്ടില്‍, മുഹമ്മദലി പാറക്കടവ്, മുജീബ് , അഷ്റഫ് പേരാമ്പ്ര, അഷ്കർ നിലമ്പൂര്‍, മന്‍സൂര്‍ മദീനി, ഫൈസല്‍ അന്‍സാരി, അലി അക്ബര്‍ ഫാറൂഖി, അബ്ദുല്‍ വാരിസ്, റിയാസ് ബിന്‍ ഹകീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.