സൗദിയിൽ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളിൽ ലേസർ, ടാറ്റൂ എന്നിവ നിരോധിച്ചു.

സൗദിയിൽ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളിൽ ലേസർ, ടാറ്റൂ എന്നിവ നിരോധിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗദിയിൽ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളിൽ ലേസർ, ടാറ്റൂ എന്നിവ നിരോധിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദിയിൽ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളിൽ ലേസർ, ടാറ്റൂ എന്നിവ നിരോധിച്ചു.  അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടാനിങ് ഉപകരണങ്ങൾ, ടാറ്റൂ ഉപകരണങ്ങൾ ലേസർ സാങ്കേതികവിദ്യയും അക്യുപങ്‌ചറും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ എന്നിവയാണ് നിരോധിച്ചിരിക്കുന്നത്. അഭിപ്രായ വോട്ടെടുപ്പ് നടത്തിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിരിക്കുന്നത്.

ഫാർമസ്യൂട്ടിക്കൽ പദാർഥങ്ങൾ അടങ്ങിയതോ ആയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനും നിരോധിച്ചിട്ടുണ്ട്. അത്യാഹിത സാഹചര്യങ്ങളിലൊഴികെ സ്ത്രീകളുടെ സൗന്ദര്യ കേന്ദ്രങ്ങളിൽ പുരുഷന്മാർ പ്രവേശിക്കാൻ പാടില്ല. ഇത്തരം കേന്ദ്രങ്ങളിൽ പുരുഷന്മാർക്ക് സേവനങ്ങൾ നൽകില്ല. മാത്രമല്ല "പുരുഷന്മാർക്ക് അനുവദനീയമല്ല" എന്ന അറിയിപ്പ് പുറത്ത് സ്ഥാപിക്കണമെന്നും അധികൃതർ അറിയിച്ചു.

ADVERTISEMENT

ബലദി പ്ലാറ്റ്‌ഫോമിൽ നിന്ന് പെർമിറ്റ് നേടിയതിന് ശേഷമല്ലാതെ ഹോം സേവനങ്ങൾ നൽകുന്നത് നിരോധിക്കുന്നുണ്ട്. എന്നാൽ സ്ത്രീകളുടെ സൗന്ദര്യ സേവനങ്ങൾ മൊബൈൽ കാർട്ടുകൾ വഴി നൽകാം. ഉപഭോക്താക്കൾക്കായി ഒരു കാത്തിരിപ്പ് കേന്ദ്രം അനുവദിക്കണമെന്നും, ഒന്നിൽ കൂടുതൽ സീറ്റുകൾ ഉണ്ടെങ്കിൽ, ഓരോന്നിനും ഇടയിലുള്ള ദൂരം 1.5 മീറ്ററിൽ കുറയാൻ പാടില്ലെന്നും നിയമങ്ങൾ അനുശാസിക്കുന്നു. സ്ത്രീകളുടെ ബ്യൂട്ടി ഷോപ്പുകളിൽ അണുവിമുക്തമാക്കുന്ന ഉപകരണം ഉണ്ടായിരിക്കണമെന്നതും കർശനമാണ്.

വൃത്തിയുള്ള പുറംവസ്ത്രം ധരിക്കുക, വർക്ക് കാർഡ് ധരിക്കുക, വ്യക്തിശുചിത്വം പാലിക്കുക, രോഗലക്ഷണങ്ങൾ കണ്ടാൽ ജോലി നിർത്തുക, പാർപ്പിടത്തിനുള്ള സൗകര്യം ഉപയോഗിക്കാതിരിക്കുക, നിയുക്ത സ്ഥലങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ പുകവലിക്കാതിരിക്കുക തുടങ്ങിയവയാണ് തൊഴിലാളികൾക്കുള്ള നിബന്ധനകൾ. ജോലി സ്ത്രീകൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റും ആവശ്യമായ പ്രവർത്തനങ്ങൾക്ക് പ്രഫഷനൽ സർട്ടിഫിക്കറ്റും ലഭിക്കണമെന്നും നിയമത്തിലുണ്ട്.

ADVERTISEMENT

സ്ത്രീ തൊഴിലാളികൾക്ക് യൂണിഫോം അനുവദിക്കുക, ആരോഗ്യ സർട്ടിഫിക്കറ്റ് നേടുക, മാസ്ക് ധരിക്കുക, ജോലി സമയത്ത് മൂക്കിലും വായിലും തൊടുക, തുപ്പുക തുടങ്ങിയ തെറ്റായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക എന്നിവയും ശ്രദ്ധിക്കണം. സൗദിയിൽ വനിതകളുടെ ബ്യൂട്ടിപാർലർ തൊഴിൽ മേഖലയിലെ വിവിധ തലങ്ങളിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നവരിൽ ഫിലിപ്പിനോകളും മലയാളികളുമാണുള്ളത്. ടാറ്റു പോലുള്ള ജോലി ചെയ്യുന്നതിൽ കൂടുതലും ഫിലിപ്പിനോ തൊഴിലാളികളാണുള്ളത്. കേശാലങ്കാരം മേക്കപ്പ് തുടങ്ങിയവയിൽ ജോലി ചെയ്യുന്നതോടൊപ്പം സ്വയം സംരഭകരായ മലയാളി വനിതകളും ധാരാളമുണ്ട്.

English Summary:

Saudi Arabia bans laser and tattooing in women's beauty Saloon