പാട്ട് പാടി പ്രവാസികളുടെ മനം കവർന്ന് എഡിജിപി എസ്. ശ്രീജിത്ത്
രാഗങ്ങൾക്ക് മനുഷ്യന്‍റെ വികാര വിചാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുകൾക്കപ്പുറത്ത് അവയ്ക്ക് മതമൈത്രീയുടെ മറ്റൊരു ഭാവം കൂടി ഉണ്ടെന്നുള്ള കാര്യം സദസ്യരുമായി പങ്കുവച്ച് എഡിജിപി എസ്. ശ്രീജിത്ത്.
രാഗങ്ങൾക്ക് മനുഷ്യന്‍റെ വികാര വിചാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുകൾക്കപ്പുറത്ത് അവയ്ക്ക് മതമൈത്രീയുടെ മറ്റൊരു ഭാവം കൂടി ഉണ്ടെന്നുള്ള കാര്യം സദസ്യരുമായി പങ്കുവച്ച് എഡിജിപി എസ്. ശ്രീജിത്ത്.
രാഗങ്ങൾക്ക് മനുഷ്യന്‍റെ വികാര വിചാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുകൾക്കപ്പുറത്ത് അവയ്ക്ക് മതമൈത്രീയുടെ മറ്റൊരു ഭാവം കൂടി ഉണ്ടെന്നുള്ള കാര്യം സദസ്യരുമായി പങ്കുവച്ച് എഡിജിപി എസ്. ശ്രീജിത്ത്.
മനാമ ∙ രാഗങ്ങൾക്ക് മനുഷ്യന്‍റെ വികാര വിചാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുകൾക്കപ്പുറത്ത് അവയ്ക്ക് മതമൈത്രീയുടെ മറ്റൊരു ഭാവം കൂടി ഉണ്ടെന്നുള്ള കാര്യം സദസ്യരുമായി പങ്കുവച്ച് എഡിജിപി എസ്. ശ്രീജിത്ത്. രാഗവിവരണങ്ങളോടെ അദ്ദേഹം ഗാനങ്ങൾ ആലപിച്ചപ്പോൾ ബഹ്‌റൈനിലെ സംഗീതാസ്വാദകർക്ക് അത് നവ്യാനുഭവമായി.
ഒരു സംഗീതജ്ഞന്‍റെ ഗാനമേള എന്നതിന് പകരം പൊലീസുകാരന്‍റെ പാട്ട് എന്ന രീതിയിൽ ഗാനമേള ആസ്വദിക്കണമെന്ന അഭ്യർഥനയോടെ ആരംഭിച്ച ഗാനമേള പിന്നീട് അത് മതമൈത്രീ സംഗീത സദസ്സായി മാറുകയായിരുന്നു. ബഹ്‌റൈൻ കേരളീയ സമാജത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിദ്യാരംഭ ചടങ്ങുകൾക്കായാണ് എസ് ശ്രീജിത്ത് ബഹ്‌റൈനിൽ എത്തിയത്. തുടർന്ന് വൈകീട്ട് അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ നടന്ന ഗാനമേളയിലാണ് അദ്ദേഹം സദസ്യരെ അത്ഭുതപ്പെടുത്തിക്കൊണ്ട് രാഗഭാവങ്ങളെപ്പറ്റിയുള്ള നിരവധി അറിവുകൾ പങ്കുവെച്ചത്.
നടഭൈരവി എന്ന രാഗത്തിന്‍റെ പ്രത്യേകതകൾ പറഞ്ഞു കൊണ്ടാണ് സർഗ്ഗം എന്ന ചിത്രത്തിലെ സംഗീതമേ അമര സല്ലാപമേ എന്ന ഗാനം പാടിക്കൊണ്ട് ഗാനമേളയ്ക്ക് അദ്ദേഹം തുടക്കം കുറിച്ചു. ജോൺ പൂർ എന്ന പ്രദേശവുമായി ബന്ധപ്പെട്ട് പിന്നീട് അതിന്‍റെ പേരിൽ വർഷങ്ങൾക്ക് മുൻപ് പിറവിയെടുത്ത ജോൺ പുരി എന്ന രാഗത്തിന്‍റെ കൈവഴികളും ആ രാഗത്തിൽ വിദ്യാധരൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ 'അമ്പലമില്ലാതെ' എന്ന ഗാനവും അദ്ദേഹം ആലപിച്ചപ്പോൾ സദസ്സ് ഹർഷാരവം മുഴക്കി.
ശിവ സാന്നിധ്യത്തിൽ നിന്ന് ഉടലെടുത്ത ഗൗരീ മനോഹരി എന്ന രാഗം പിന്നീട് പ്രയോഗിക്കപ്പെട്ടത് കൂടുതലും മാപ്പിളപ്പാട്ടുകളിൽ ആണെന്നും സംഗീതത്തിന്‍റെ മത സൗഹാർദ്ദ പാരമ്പര്യമാണ് അത് എടുത്തു കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പെരിയോനെ എൻ റഹ്‌മാനെ എന്ന ഗാനവും ,തുബഡി മാഷാ അള്ളാ,എന്ന ഗാനങ്ങളും സ്വർണ്ണമീനിന്‍റെ ചേലൊത്ത പെണ്ണാളേ എന്ന ഗാനങ്ങളും പിറവിയെടുത്തത് ഗൗരീ മനോഹരി എന്ന ശിവ രാഗത്തിലാണെന്നത് ആ രാഗത്തിന്‍റെയും ആ രാഗത്തിൽ ഈണമിട്ട സംഗീത സംവിധായകരുടെയും മഹത്വം വെളിവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുനിയാ കെ രഖ് വാലേ അടക്കമുള്ള റാഫി ഗാനങ്ങളും പാടിയാണ് അദ്ദേഹം ഗാനമേള പൂർത്തിയാക്കിയത്.
റഫീക്ക് വടകര, മനോജ് വടകര എന്നിവരുടെ നേതൃത്വത്തിലുള്ള ഓർക്കസ്ട്രയാണ് പിന്നണി ഒരുക്കിയത്. വിജയദശമി ദിനത്തിൽ രാവിലെ അദ്ദേഹം നിരവധി കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചുകൊടുത്തു. വൈകീട്ട് നടന്ന ചടങ്ങിൽ സമാജം പ്രസിഡന്‍റ് പി വി രാധാകൃഷ്ണപിള്ള ബഹ്‌റൈൻ കേരളീയ സമാജത്തിന്‍റെ ഉപഹാരം അദ്ദേഹത്തിന് കൈമാറി.
∙ പൊലീസുകാരെ പേടി വേണ്ട, പ്രവാസികൾ പറയാൻ മടിക്കേണ്ട
പൊലീസുകാരുടെ ഗ്രേഡ് ഉയരുന്നതിനനുസരിച്ച് അവർ വളരെ പാവങ്ങൾ ആണെന്നും ഡി ജി പി യും എ ഡി ജി പി യും ഒക്കെ ഭീകരന്മാർ ആണെന്നുള്ള വിചാരം ആർക്കും വേണ്ടെന്ന് ശ്രീജിത്ത് പറഞ്ഞു. പ്രവാസികൾക്ക് പറയാനുള്ള പരാതികളോ, ഗൗരവമുള്ള കാര്യങ്ങളോ ആണെങ്കിൽ തീർച്ചയായും നേരിട്ട് വിളിക്കാമെന്നും അവ സത്യസന്ധമായ കാര്യങ്ങൾ ആണെങ്കിൽ നടപടി എടുക്കുമെന്നും അദ്ദേഹം തന്‍റെ പ്രസംഗത്തിൽ പറഞ്ഞു.
നേരത്തെ മന്ത്രി ഗണേഷ് കുമാർ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വന്നപ്പോൾ ബഹ്‌റൈൻ സമാജം അംഗം നൽകിയ നിവേദനത്തിലാണ് പ്രവാസികളുടെ ലൈസൻസ് ടെസ്റ്റ് തീയതി ലഭിക്കുന്നതിൽ എത്രയും പെട്ടെന്നുള്ള തീരുമാനം ഉണ്ടായത് എന്നത് കൊണ്ട് തന്നെ ശ്രീജിത്തിന്‍റെ വാക്കുകളും വലിയ കൈയടിയോടെയാണ് സദസ്യർ സ്വീകരിച്ചത്.