തുമ്പമൺ ഫോറം ഖത്തർ ഓണം ആഘോഷിച്ചു
ദോഹ ∙ തുമ്പമൺ ഫോറം ഖത്തർ ഒക്ടോബർ 11-ന് ഓണമഹോത്സവം തുമ്പോണം 2024 ആഘോഷിച്ചു. കേരളീയ കലകളാൽ സമ്പുഷ്ഠമാരുന്നു ആഘോഷം.

ദോഹ ∙ തുമ്പമൺ ഫോറം ഖത്തർ ഒക്ടോബർ 11-ന് ഓണമഹോത്സവം 'തുമ്പോണം' 2024 ആഘോഷിച്ചു. കേരളീയ കലകളാൽ സമ്പുഷ്ഠമാരുന്നു ആഘോഷം. പേട്രൺ ജോൺ ഡാനിയേൽ, പ്രസിഡന്റ് അലക്സ് മാത്യു, ജനറൽ സെക്രട്ടറി സിബി ടോം, വൈസ് പ്രസിഡന്റ് സജി ബെൻ, ട്രഷറർ അലൻ മാത്യു തോമസ് എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ രെഞ്ജി, ജോമോൻ, റോബിൻ എന്നിവർ പരിപാടിയുടെ എല്ലാ പ്രവർത്തനങ്ങളും വിജയകരമായി ഏകോപിപ്പിച്ചു.
സാംസ്കാരിക പരിപാടികൾ അരങ്ങേറിയ ഈ ഓണാഘോഷത്തിൽ, ആ ർ ജെ സൂരജ് മുഖ്യാതിഥിയായി പങ്കെടുത്തത് ആഘോഷത്തിന് കൂടുതൽ ഭംഗി കൂട്ടി. ഈ വർഷത്തെ തുമ്പമൺ അസോസിയേഷൻ ഓണാഘോഷം അംഗങ്ങൾക്കിടയിൽ സാംസ്കാരിക ഐക്യവും സൗഹൃദവും വീണ്ടും വളർത്തിയെടുക്കാൻ പ്രേരണയായി. കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ വീണ്ടും ഉയർത്തിപ്പിടിച്ച ഒരു ഉത്സവമാക്കി മാറ്റി തുമ്പോണം 2024.