ഇന്ത്യൻ മീഡിയ ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു
ദോഹ ∙ ഖത്തറിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) കുടുംബ സംഗമം സംഘടിപ്പിച്ചു.

ദോഹ ∙ ഖത്തറിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) കുടുംബ സംഗമം സംഘടിപ്പിച്ചു. ഓൾഡ് എയർപോർട്ട് റോഡിലെ എം.ആർ.എ റസ്റ്ററന്‍റിൽ നടന്ന സംഗമത്തിൽ ഖത്തറിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും കുടുംബാംഗങ്ങളും പങ്കെടുത്തു. ഐ.എം.എഫ് പ്രസിഡന്റ് ഫൈസൽ ഹംസ, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, മുതിർന്ന മാധ്യമ പ്രവർത്തകരായ അഷ്റഫ് തൂണേരി, പ്രദീപ് മേനോൻ എന്നിവർ സംസാരിച്ചു. അന്തരിച്ച മുൻ ഭാരവാഹികളായ ഐ.എം.എ റഫീഖ്, പി.എ മുബാറക് എന്നിവരെ ജനറൽ സെക്രട്ടറി ഷഫീഖ് അറക്കൽ അനുസ്മരിച്ചു.
ജോയിന്റ് സെക്രട്ടറി ആർ.ജെ രതീഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ.ജെ അപ്പുണ്ണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആർ.ജെ തുഷാര, ആർ. ജെ നിസ എന്നിവർ നിയന്ത്രിച്ചു. ട്രഷറർ കെ. ഹുബൈബ് നന്ദി പറഞ്ഞു.