ഉയരത്തിലെ വെടിക്കെട്ട് കാണാം, ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി; പ്രതീക്ഷിക്കുന്നത് സന്ദർശക പ്രവാഹം
ദുബായ് ∙ പുതുവർഷപ്പുലരിയിൽ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയിലെ വെടിക്കെട്ട് ബുർജ് പാർക്കിൽ ഇരുന്നു കാണാൻ ഇത്തവണ ചെലവേറും. ടിക്കറ്റ് നിരക്ക് മുൻ വർഷത്തെക്കാൾ ഇരട്ടിയാക്കി. ഈ മാസം 24ന് ടിക്കറ്റ് വിൽപന ആരംഭിക്കും. ∙ മുതിർന്നവർക്ക് 580 ദിർഹം മുതിർന്നവർക്ക് 580 ദിർഹമും 5 വയസ്സിനു

ദുബായ് ∙ പുതുവർഷപ്പുലരിയിൽ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയിലെ വെടിക്കെട്ട് ബുർജ് പാർക്കിൽ ഇരുന്നു കാണാൻ ഇത്തവണ ചെലവേറും. ടിക്കറ്റ് നിരക്ക് മുൻ വർഷത്തെക്കാൾ ഇരട്ടിയാക്കി. ഈ മാസം 24ന് ടിക്കറ്റ് വിൽപന ആരംഭിക്കും.
∙ മുതിർന്നവർക്ക് 580 ദിർഹം
മുതിർന്നവർക്ക് 580 ദിർഹമും 5 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് 370 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. കഴിഞ്ഞ വർഷം ഇത് യഥാക്രമം 300, 150 ആയിരുന്നു. ടിക്കറ്റിനൊപ്പം മുതിർന്നവർക്ക് 60 ദിർഹത്തിന്റെയും കുട്ടികൾക്ക് 30 ദിർഹത്തിന്റെയും ഭക്ഷണ പാനീയ കൂപ്പണും ലഭിക്കും.
പുതുവർഷത്തോടനുബന്ധിച്ച് ലോകോത്തര കലാവിരുന്നും കരിമരുന്നു പ്രയോഗവുമെല്ലാം ആസ്വദിക്കാം. ദുബായ് ഫൗണ്ടെയ്നിലെ ജലധാര അടുത്തുകാണാം. ടിക്കറ്റ് എടുക്കുന്നവർക്ക് തിരക്കിൽപെടാതെ സ്വസ്ഥമായിരുന്ന് പുതുവർഷത്തെ വരവേൽക്കാം. ഇതേസമയം ഡൗൺടൗണിലും പരിസരങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യമായി പരിപാടി കാണാനും അവസരമുണ്ട്.
∙ ബുക്കിങ് 24 മുതൽ; ടിക്കറ്റ് ഡിസം.26 മുതൽ
ഈ മാസം 24 മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ഡിസംബർ 26 മുതൽ 30 വരെ ബുർജ് പാർക്കിൽനിന്ന് ടിക്കറ്റ് ശേഖരിക്കാം. ആദ്യം എത്തുന്നവർക്ക് മുൻനിരയിൽ സീറ്റ് ഉറപ്പിക്കാം. വിനോദപരിപാടികൾക്കു പുറമേ കുട്ടികൾക്കായി ശിൽപശാലയും ഒരുക്കുന്നുണ്ട്. ഡിസംബർ 31ന് വൈകിട്ട് 3ന് വിനോദ പരിപാടികൾ ആരംഭിക്കും. അവിസ്മരണീയ ആഘോഷം പുലർച്ചെ വരെ ഇടതടവില്ലാതെ തുടരും.