യുഎഇ ക്രിക്കറ്റ് ടീമിനെ നയിക്കാൻ കോഴിക്കോട് സ്വദേശി, 100 രാജ്യാന്തര മത്സരം കളിച്ച ആദ്യ മലയാളി; ടീമിൽ 9 ഇന്ത്യക്കാർ
അബുദാബി ∙ മെൻസ് ടി20 എമേർജിങ് ടീംസ് ഏഷ്യാ കപ്പിനുള്ള യുഎഇ ടീമിനെ കോഴിക്കോട് കല്ലായി സ്വദേശി ബാസിൽ ഹമീദ് നയിക്കും. 6 വർഷമായി യുഎഇ ക്രിക്കറ്റ് ടീമിൽ ഓൺറൌണ്ടറായ ബാസിൽ ഹമീദിന്റെ മികച്ച പ്രകടനമാണ് ക്യാപ്റ്റൻ പദവിയിലേക്ക് നയിച്ചത്. യുഎഇ ക്രിക്കറ്റ് ടീമിന്റെ തലപ്പത്ത് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബാസിൽ.

അബുദാബി ∙ മെൻസ് ടി20 എമേർജിങ് ടീംസ് ഏഷ്യാ കപ്പിനുള്ള യുഎഇ ടീമിനെ കോഴിക്കോട് കല്ലായി സ്വദേശി ബാസിൽ ഹമീദ് നയിക്കും. 6 വർഷമായി യുഎഇ ക്രിക്കറ്റ് ടീമിൽ ഓൺറൗണ്ടറായ ബാസിൽ ഹമീദിന്റെ മികച്ച പ്രകടനമാണ് ക്യാപ്റ്റൻ പദവിയിലേക്ക് നയിച്ചത്. യുഎഇ ക്രിക്കറ്റ് ടീമിന്റെ തലപ്പത്ത് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബാസിൽ. 2022ൽ മധ്യനിര ബാറ്റ്‌സ്മാനായിരുന്ന കണ്ണൂർ തലശ്ശേരി സൈദാർപള്ളി ചുണ്ടങ്ങാപൊയിൽ സ്വദേശിയായ സി.പി.റിസ്‌വാൻ ക്യാപ്റ്റനായിരുന്നു.
100 രാജ്യാന്തര മത്സരം കളിച്ച ആദ്യ മലയാളിയാണ് ബാസിൽ ഹമീദ്. ഇന്റർനാഷനൽ ക്രിക്കറ്റിൽ 1500ലേറെ റൺസും 70ലേറെ വിക്കറ്റും നേടിയ ആദ്യ മലയാളികൂടിയാണ്. 4 മാസമായി വൈസ് ക്യാപ്റ്റനായിരുന്നു. എമർജിങ് ടീമിൽ ഇന്ത്യ എ, പാക്കിസ്ഥൻ എ, ഒമാൻ എന്നീ ടീമുകളെയാണ് യുഎഇ നേരിടുക. മാതൃരാജ്യത്തിനെതിരെ കളിക്കുമ്പോൾ വെല്ലുവിളി ഉണ്ടെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ യുഎഇയ്ക്ക് ജയം സമ്മാനിക്കുകയാണ് ലക്ഷ്യം.
മുൻ വർഷങ്ങളിൽ പാക്കിസ്ഥാൻ, ന്യൂസിലാൻഡ് എന്നീ ടീമുകളെ തോൽപിച്ച കരുത്തരായ യുഎഇ കളിക്കാർ മികച്ച പ്രകടനം പുറത്തെടുത്താൽ ഇന്ത്യൻ എ ടീമിനെയും പരാജയപ്പെടുത്താനാകുമെന്ന് ബാസിൽ മനോരമയോടു പറഞ്ഞു. 15 അംഗ ടീമിൽ ബാസിൽ, വിഷ്ണു എന്നീ 2 മലയാളികൾ ഉൾപ്പെടെ 9 പേരും ഇന്ത്യക്കാരാണ്. ശേഷിച്ച 6 പേർ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ പൌരന്മാരും.
യുഎഇ ടീം
ബാസിൽ ഹമീദ് (ക്യാപ്റ്റൻ), വിഷ്ണു സുകുമാരൻ, അൻഷ് ടാണ്ഠൻ, അര്യാൻഷ് ഷർമ, മയാങ്ക് കുമാർ, മുഹമ്മദ് ജവാദുല്ല, മുഹമ്മദ് ഫാറൂഖ്, നിലാൻ കേശ് വാനി, ധ്രുവ് പരേഷാർ, രാഹുൽ, രാജാ ആകിഫുല്ലാഖാൻ, സഞ്ചിത് ശർമ, ഒമൈദ് റഹ്മാൻ, സയ്യിദ് ഹൈദർ, തനിഷ് സൂരി എന്നിവരാണ് മറ്റു ടീമംഗങ്ങൾ.