തകരാർ: ഇത്തിഹാദ് വിമാനം 15 മണിക്കൂർ വൈകി
സാങ്കേതിക തകരാറിനെ തുടർന്ന് ഇത്തിഹാദ് എയർലൈൻസിന്റെ വിമാനം ഇന്നലെ 15 മണിക്കൂറോളം വൈകി.
സാങ്കേതിക തകരാറിനെ തുടർന്ന് ഇത്തിഹാദ് എയർലൈൻസിന്റെ വിമാനം ഇന്നലെ 15 മണിക്കൂറോളം വൈകി.
സാങ്കേതിക തകരാറിനെ തുടർന്ന് ഇത്തിഹാദ് എയർലൈൻസിന്റെ വിമാനം ഇന്നലെ 15 മണിക്കൂറോളം വൈകി.
നെടുമ്പാശേരി ∙ സാങ്കേതിക തകരാറിനെ തുടർന്ന് ഇത്തിഹാദ് എയർലൈൻസിന്റെ വിമാനം ഇന്നലെ 15 മണിക്കൂറോളം വൈകി.
അബുദാബിയിൽ നിന്ന് എത്തി പുലർച്ചെ 4.25ന് ഇവിടെ നിന്ന് മടങ്ങേണ്ട വിമാനമായിരുന്നു ഇത്. വിമാനം കൊച്ചിയിലെത്തി പുറപ്പെടുന്നതിന് മുൻപു നടത്തിയ പരിശോധനയിലാണ് തകരാർ കണ്ടെത്തിയത്.
രാവിലെ അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ ഇത്തിഹാദിന്റെ രണ്ടാമത്തെ വിമാനത്തിൽ തകരാറിലായതിന് പകരമുള്ള പാർട്സ് എത്തിച്ച് തകരാർ പരിഹരിച്ച ശേഷം രാത്രി ഏഴരയോടെയാണ് വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്.