സ്വദേശിവൽക്കരണ മാനദണ്ഡം ലംഘിച്ചു; സൗദിയിൽ ഇൻഷുറൻസ് കമ്പനിയുടെ പ്രവർത്തനം മരവിപ്പിച്ചു
സൗദി അറേബ്യയിലെ തൊഴിൽ മേഖലയിൽ സ്വദേശികളെ കൂടുതൽ നിയമിക്കണമെന്ന നിയമം ലംഘിച്ചതിന് അൽ യാമാമ ഇൻഷുറൻസ് കമ്പനിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.

റിയാദ് ∙ സൗദി അറേബ്യയിലെ തൊഴിൽ മേഖലയിൽ സ്വദേശികളെ കൂടുതൽ നിയമിക്കണമെന്ന നിയമം ലംഘിച്ചതിന് അൽ യാമാമ ഇൻഷുറൻസ് കമ്പനിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. രാജ്യത്തെ ഇൻഷുറൻസ് രംഗത്തെ നിയമങ്ങൾ പ്രകാരം, ഒരു നിശ്ചിത ശതമാനം ജീവനക്കാർ സൗദി പൗരന്മാരായിരിക്കണം. ഈ നിയമം ലംഘിച്ചതിനാലാണ് കമ്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ അധികൃതർ ഉത്തരവിട്ടത്..
∙പോളിസി ഉടമകൾക്ക് എന്ത് സംഭവിക്കും?
പഴയ പോളിസികൾ: ഇതിനകം എടുത്ത പോളിസികളും അവയിൽ നിന്നുള്ള ക്ലെയിമുകളും സാധുവായിരിക്കും.
പുതിയ പോളിസികൾ: എന്നാൽ പുതിയ പോളിസികൾ എടുക്കുന്നത് താൽക്കാലികമായി നിർത്തിയിരിക്കും.
സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുക, ഇൻഷുറൻസ് മേഖലയെ കൂടുതൽ സുസ്ഥിരമാക്കുക, എല്ലാ കമ്പനികളും നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: 8001240551 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ care.la.gov.sa എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.