2025ൽ രാജ്യത്തുടനീളം എയർ ആംബുലൻസ് സേവനം; ഓപ്പറേറ്റർമാരെ ക്ഷണിച്ച് റെഡ് ക്രസന്റ്
രാജ്യത്തുടനീളം എയർ ആംബുലൻസ് സേവനം നൽകാനൊരുങ്ങി സൗദി. സൗദി റെഡ് ക്രസന്റ് അതോറിറ്റിയാണ് 2025-ൽ രാജ്യത്തുടനീളം സേവനം നൽകാൻ കഴിയുന്ന ഓപ്പറേറ്റർമാരെ തേടുന്നത്.

ജിദ്ദ ∙ രാജ്യത്തുടനീളം എയർ ആംബുലൻസ് സേവനം നൽകാനൊരുങ്ങി സൗദി. സൗദി റെഡ് ക്രസന്റ് അതോറിറ്റിയാണ് 2025-ൽ രാജ്യത്തുടനീളം സേവനം നൽകാൻ കഴിയുന്ന ഓപ്പറേറ്റർമാരെ തേടുന്നത്. എയർ ആംബുലൻസ് സംവിധാനം രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലേക്കും വ്യാപിപ്പിക്കാനാണ് സൗദിയിലെ റെഡ് ക്രസന്റ് അതോറിറ്റി ശ്രമിക്കുന്നത്.
ഇതിന് മുന്നോടിയായി അടുത്ത വർഷത്തേക്ക് എയർ ആംബുലൻസ് ഓപ്പറേറ്റ് ചെയ്യാൻ വിവിധ കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. റിയാദ്, മക്ക, മദീന, അൽഖസിം, കിഴക്കൻ പ്രവിശ്യ, അസീർ, തബൂക്ക്, ഹായിൽ, ജീസാൻ, നജ്റാൻ, അൽബാഹ, അൽജൗഫ് എന്നിവിടങ്ങളിൽ സേവനം വർധിപ്പിക്കും. 2023ൽ മാത്രം 1560 അടിയന്തര മെഡിക്കൽ കേസുകളിൽ എയർ ആംബുലൻസ് ടീം സേവനം നടത്തിയിട്ടുണ്ട്.