മഴക്കെടുതി: നഷ്ടപരിഹാരമായി നൽകിയത് കോടികൾ
യുഎഇയെ ഞെട്ടിച്ച് ഏപ്രിലിൽ ചരിത്രത്തിലെ ഏറ്റവും വലിയ പേമാരിയിലുണ്ടായ നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് കമ്പനികൾ കൊടുക്കേണ്ടിവന്നത് കോടികൾ. 917.5 കോടി ദിർഹത്തിലേറെ (20979.55 കോടി രൂപ) തുകയാണ് നഷ്ടപരിഹാരമായി നൽകേണ്ടിവന്നത്.

അബുദാബി∙ യുഎഇയെ ഞെട്ടിച്ച് ഏപ്രിലിൽ ചരിത്രത്തിലെ ഏറ്റവും വലിയ പേമാരിയിലുണ്ടായ നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് കമ്പനികൾ കൊടുക്കേണ്ടിവന്നത് കോടികൾ. 917.5 കോടി ദിർഹത്തിലേറെ (20979.55 കോടി രൂപ) തുകയാണ് നഷ്ടപരിഹാരമായി നൽകേണ്ടിവന്നത്. ഇതേ തുടർന്ന് പ്രകൃതി ദുരന്തങ്ങളിലുള്ള വസ്തു, വാഹന ഇൻഷുറൻസ് പ്രീമിയം പല കമ്പനികളും വർധിപ്പിച്ചത് സാധാരണക്കാരെ വെട്ടിലാക്കി.
മഴക്കെടുതികളിൽ കൂടുതലും ദുബായ്, ഷാർജ എമിറേറ്റുകളിലായിരുന്നു അനുഭവപ്പെട്ടത്. യുഎഇ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം മഴ ലഭിക്കുന്നത്. തുടർച്ചയായി 3 ദിവസം കോരിച്ചൊരിഞ്ഞ മഴയിൽ ദുബായ്, ഷാർജ എമിറേറ്റുകളുടെ പല ഭാഗങ്ങളും വെള്ളത്തിലായിരുന്നു. ഏതാനും ദിവസം വ്യോമ, കര ഗതാഗതവും സ്തംഭിച്ചിരുന്നു. വീടുകൾ, ഗൃഹോപകരണങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയും ഉപയോഗശൂന്യമായി. ആഴ്ചകൾ എടുത്താണ് റോഡുകളും ഭൂഗർഭ പാതകളും ഗതാഗത യോഗ്യമാക്കിയത്. ഉപയോഗശൂന്യമായ കെട്ടിടങ്ങളിലെ താഴത്തെ നിലകളും വൃത്തിയാക്കി താമസക്കാരെ പുനഃസ്ഥാപിക്കാൻ ആഴ്ചകൾ എടുത്തു. ചില കെട്ടിടങ്ങളിൽ താമസക്കാർ സ്വന്തം നിലയ്ക്കാണ് വൃത്തിയാക്കി തിരികെ പ്രവേശിച്ചത്.