യുഎഇയിലെ 95% കമ്പനികളും ചെറുകിട സംരംഭങ്ങൾ
അബുദാബി ∙ യുഎഇയിൽ പ്രവർത്തിക്കുന്ന 95% കമ്പനികളും ചെറുകിട ഇടത്തരം സംരംഭങ്ങൾ (എസ്എംഇ).
അബുദാബി ∙ യുഎഇയിൽ പ്രവർത്തിക്കുന്ന 95% കമ്പനികളും ചെറുകിട ഇടത്തരം സംരംഭങ്ങൾ (എസ്എംഇ).
അബുദാബി ∙ യുഎഇയിൽ പ്രവർത്തിക്കുന്ന 95% കമ്പനികളും ചെറുകിട ഇടത്തരം സംരംഭങ്ങൾ (എസ്എംഇ).
അബുദാബി ∙ യുഎഇയിൽ പ്രവർത്തിക്കുന്ന 95% കമ്പനികളും ചെറുകിട ഇടത്തരം സംരംഭങ്ങൾ (എസ്എംഇ). അവയിൽ 85% സ്വകാര്യ മേഖലയിലും. യുഎഇ ജിഡിപിയിലേക്ക് ഈ മേഖലയുടെ സംഭാവന 63.5 ശതമാനമാണ്. 2022ലെ കണക്കുപ്രകാരം എസ്എംഇ കമ്പനികളിൽ 10.4 ശതമാനം മാത്രമാണ് സ്വദേശികളുടെ കൈവശമുള്ളത്. ശേഷിച്ചവ നിയന്ത്രിക്കുന്നത് വിദേശികളും.
എസ്എംഇ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് യുഎഇ 60ലേറെ നിയമങ്ങളാണ് ഭേദഗതി ചെയ്തത്. 2031ഓടെ ഈ രംഗത്ത് മുൻനിര കേന്ദ്രമായി യുഎഇ മാറുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുമൂലം പുതിയ ബിസിനസുകൾ ആരംഭിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും മികച്ച സ്ഥലമായി യുഎഇ മാറിയതായി സംരംഭകത്വ സഹമന്ത്രി ആലിയ ബിൻത് അബ്ദുല്ല അൽ മസ്റൂയി പറഞ്ഞു.